ന്യൂസ് അറ്റ് നെറ്റ് സിനിമ വാര്‍ത്തകള്‍

Advertisement

1 അഭിലാഷം

സൈജു കുറുപ്പും തന്‍വി റാമും അര്‍ജ്ജുന്‍ അശോകനും പ്രധാന കഥാപാത്രങ്ങളായെത്തുന്ന ഏറ്റവും പുതിയ ചിത്രം അഭിലാഷത്തിലെ ‘തട്ടത്തില് തട്ടത്തില്’ എന്ന് തുടങ്ങുന്ന ഗാനം റിലീസ് ചെയ്തു. റിലീസായി നിമിഷങ്ങള്‍ക്കകം ഈ ഗാനം പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധനേടി കഴിഞ്ഞു. ശ്രീഹരി കെ നായര്‍ സംഗീതം നല്‍കിയ ഗാനത്തിന് വരികള്‍ എഴുതിയത് ഷര്‍ഫു ആണ്. ശ്രീഹരി കെ നായര്‍ തന്നെയാണ് ഗാനം ആലപിച്ചിരിക്കുന്നതും. മണിയറയിലെ അശോകന് ശേഷം ഷംസു സെയ്ബ സംവിധാനം ചെയ്യുന്ന ചിത്രമാണ് അഭിലാഷം. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ജെനിത് കാച്ചപ്പിള്ളിയാണ്.

  1. എംപുരാൻ

ഇതുവരെ കേട്ടറിഞ്ഞതിലും അപ്പുറത്താണ് ഖുറേഷി അബ്രാമിന്റെ ലോകമെന്ന് സൂചന നല്‍കി മോഹന്‍ലാല്‍. എംപുരാനിലെ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിരീസില്‍ മോഹന്‍ലാലിന്റെ സ്റ്റീഫന്‍ നെടുമ്പുള്ളി അഥവാ ഖുറേറി അബ്രഹാം എന്ന കഥാപാത്രത്തെ വെളിപ്പെടുത്തിക്കൊണ്ടാണ് സുപ്രധാന സൂചനകള്‍ നല്‍കുന്നത്. ലൂസിഫറിന് ശേഷം ‘എംപുരാന്‍’ മാര്‍ച്ച് 27 ന് വെള്ളിത്തിരയിലേക്ക് എത്താനിരിക്കെ സിനിമയ്ക്ക് മൂന്നാം ഭാഗമുണ്ടെന്ന് കൂടിയാണ് മോഹന്‍ലാല്‍ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത്. സ്റ്റീഫന്‍ നെടുമ്പുള്ളി അഥവാ ഖുറേഷി അബ്രാം എന്ന കഥാപാത്രത്തിന്റെ മുഴുവന്‍ കഥ മൂന്നാം ഭാഗത്തില്‍ ഉണ്ടാകുമെന്നും മോഹന്‍ലാല്‍ വ്യക്തമാക്കുന്നു. മുരളി ഗോപിയുടെ രചനയില്‍ പൃഥ്വിരാജ് സംവിധാനം ചെയ്ത് 2019 ല്‍ പുറത്തിറങ്ങിയ ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് എംപുരാന്‍.

  1. ദ് ഐ

കൈ നിറയെ സിനിമകളാണിപ്പോള്‍ നടി ശ്രുതി ഹാസന്. തെന്നിന്ത്യയും കടന്ന് ഇന്റര്‍നാഷണല്‍ സിനിമകളുടെ കൂടെ ഭാഗമായിരിക്കുകയാണ് ശ്രുതി ഇപ്പോള്‍. ബ്രിട്ടീഷ് സൈക്കോളജിക്കല്‍ ത്രില്ലര്‍ ദ് ഐ യിലൂടെ അന്താരാഷ്ട്ര സിനിമയിലും അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് ശ്രുതി. ചിത്രത്തിന്റെ ട്രെയ്‌ലറും പുറത്തുവന്നു. ഡാഫ്‌നെ ഷ്മോണ്‍ ആണ് ദ് ഐ സംവിധാനം ചെയ്തിരിക്കുന്നത്. തന്റെ ഭര്‍ത്താവിന്റെ മരണം കണ്‍മുന്നില്‍ കണ്ടതിന്റെ ആഘാതത്തില്‍ നിന്ന് പുറത്തുവരാനായി നിഗൂഢമായ ‘ഈവില്‍ ഐ’ എന്ന ആചാരത്തിന്റെ ഭാഗമാകുകയാണ് ഡയാന. ശ്രുതിയാണ് ഡയാന ആയെത്തുന്നത്. മാര്‍ക്ക് റൗളിയാണ് ചിത്രത്തില്‍ നായകനായെത്തുന്നത്. എമിലി കാള്‍ട്ടണ്‍ ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഈ വര്‍ഷം തന്നെ ചിത്രം തിയറ്ററുകളിലെത്തും.

  1. ലക്കി ഭാസ്ക്കർ
  2. മലയാളത്തിന്റെ ദുല്‍ഖര്‍ നായകനായ പാന്‍ ഇന്ത്യന്‍ തെലുങ്ക് ചിത്രം ‘ലക്കി ഭാസ്‌കര്‍’ മൂന്നു മാസങ്ങള്‍ക്കു മുന്‍പാണ് ഒടിടി റിലീസായി നെറ്റ്ഫ്ലിക്സില്‍ സ്ട്രീമിങ് ആരംഭിച്ചത്. അതിനു മുന്‍പ് തീയേറ്ററുകളില്‍ ബ്ലോക്ക്ബസ്റ്റര്‍ വിജയം നേടിയ ചിത്രം ആഗോള തലത്തില്‍ 110 കോടിയോളം ഗ്രോസ് നേടി ദുല്‍ഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയമായി മാറിയിരുന്നു. വെങ്കി അറ്റ്ലൂരി രചിച്ച് സംവിധാനം ചെയ്ത ചിത്രം ഒടിടിയില്‍ റിലീസ് ചെയ്ത സമയം മുതല്‍ ആഗോള തലത്തില്‍ ട്രെന്‍ഡിങ് ആയിരുന്നു. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിലാണ് ചിത്രം നെറ്റ്ഫ്ലിക്സില്‍ സ്ട്രീം ചെയ്യുന്നത്. ഒരു പീരീഡ് ഡ്രാമ ത്രില്ലറായി ഒരുക്കിയ ചിത്രം, 1992 ല്‍ ബോംബ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ നടന്ന കുപ്രസിദ്ധമായ തട്ടിപ്പിന്റെ പശ്ചാത്തലത്തിലാണ് കഥ പറയുന്നത്. മീനാക്ഷി ചൗധരി നായികാ വേഷം ചെയ്തു.
Advertisement

LEAVE A REPLY

Please enter your comment!
Please enter your name here