ന്യൂസ് അറ്റ് നെറ്റ്’സിനിമാ’ വാർത്തകൾ

Advertisement

ചിയാന്‍ വിക്രം ആരാധകര്‍ വര്‍ഷങ്ങളായി കാത്തിരിക്കുന്ന ഒരു ചിത്രമാണ് ‘ധ്രുവനച്ചത്തിരം’. ഗൗതം വാസുദേവ മേനോന്‍ സംവിധാനം ചെയ്ത ചിത്രം പല തവണ മുടങ്ങിപ്പോയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയ റിലീസ് തീയതിയെക്കുറിച്ചുള്ള വിവരങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. തൊഴിലാളി ദിനമായ മെയ് 1 നാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുക. 2017 ല്‍ പുറത്തിറങ്ങേണ്ടിയിരുന്ന ചിത്രം പല കാരണങ്ങളാല്‍ റിലീസ് തീയതികള്‍ മാറ്റിവെക്കുകയായിരുന്നു. സ്പൈ ത്രില്ലര്‍ ആയാണ് ചിത്രം ഒരുങ്ങുന്നത്. ഋതു വര്‍മ, സിമ്രാന്‍, പാര്‍ഥിപന്‍, രാധിക ശരത്കുമാര്‍, വിനായകന്‍, ദിവ്യദര്‍ശിനി, വംശി കൃഷ്ണ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തിയിരുന്നു. സൂര്യയെ ആയിരുന്നു ധ്രുവനച്ചത്തിരത്തിലേക്ക് ആദ്യം പരിഗണിച്ചിരുന്നത്. പിന്നീട് അത് വിക്രമിലേക്കെത്തുകയായിരുന്നു. ചിത്രത്തില്‍ രഹസ്യ അന്വേഷണ ഏജന്റായ ജോണ്‍ എന്ന കഥാപാത്രത്തെയാണ് വിക്രം അവതരിപ്പിക്കുന്നത്.

ശ്രീനാഥ് ഭാസി, പ്രതാപ് പോത്തന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി തേയോസ് ക്രിയേഷന്‍സിന്റെ ബാനറില്‍ അജി ജോണ്‍ പുത്തൂര്‍ നിര്‍മ്മിച്ച് ഫാസില്‍ മുഹമ്മദ് സംവിധാനം ചെയ്ത ചിത്രമാണ് ‘വണ്‍സ് അപ്പോണ്‍ എ ടൈം ദേര്‍ വാസ് എ കള്ളന്‍’. നിര്‍മ്മാണം പൂര്‍ത്തിയാക്കി ഏറെ വര്‍ഷങ്ങള്‍ക്കിപ്പുറമാണ് ചിത്രം തിയറ്റര്‍ റിലീസിന് ഒരുങ്ങുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തെത്തിയിരിക്കുകയാണ്. പ്രശസ്ത ചലച്ചിത്ര സംവിധായകരായ സിബി മലയില്‍, ബി ഉണ്ണികൃഷ്ണന്‍, ജീത്തു ജോസഫ്, സലാം ബാപ്പു, ദിലീഷ് പോത്തന്‍, ജോണി ആന്റണി, ബേസില്‍ ജോസഫ്, ജിസ് ജോയ്, അജയ് വാസുദേവ് തുടങ്ങിയവരുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെയാണ് പോസ്റ്റര്‍ റിലീസ് ചെയ്തത്. മാര്‍ച്ച് മാസം തിയറ്ററുകളിലെത്തുന്ന ഈ ചിത്രത്തില്‍ സുധീഷ്, കോട്ടയം നസീര്‍, ടിനി ടോം, ശ്രീകുമാര്‍, എ കെ വിജുബാല്‍, ശ്രീലക്ഷ്മി ശ്രീകുമാര്‍, വനിത കൃഷ്ണചന്ദ്രന്‍, ബേബി നന്ദന തുടങ്ങിയ പ്രമുഖ താരങ്ങളും അഭിനയിക്കുന്നു.

സല്‍മാന്‍ ഖാനെ നായകനാക്കി എ.ആര്‍. മുരുകദോസ് സംവിധാനം ചെയ്യുന്ന ‘സിക്കന്ദര്‍’ സിനിമയുടെ പുതിയ ടീസര്‍ എത്തി. ആക്ഷന് പ്രാധാന്യം നല്‍കി ഒരുക്കിയിരിക്കുന്ന ചിത്രത്തില്‍ ഗ്യാങ്സ്റ്റര്‍ ആയാകും സല്‍മാന്‍ എത്തുക. വന്‍ മുതല്‍ മുടക്കിലൊരുങ്ങുന്ന ചിത്രം നിര്‍മിക്കുന്നത് സാജിദ് നദിയാദ്വാലയാണ്. രശ്മിക മന്ദാനയാണ് നായിക. സത്യരാജ് ഒരു പ്രധാന വേഷത്തിലെത്തുന്നു. നാല് വര്‍ഷത്തിനു ശേഷമാണ് മുരുകദോസ് സംവിധാന രംഗത്തേക്കു തിരിച്ചെത്തുന്നത്. ചിത്രം 2025ല്‍ ഈദ് റിലീസ് ആയി തിയറ്ററുകളിലെത്തും. സിനിമയ്ക്ക് എഡിറ്റിങ് നിര്‍വഹിച്ചിരിക്കുന്നത് വിവേക് ഹര്‍ഷനാണ്. മുരുകദോസിന്റെ നാലാം ഹിന്ദി സിനിമയാണിത്. 2016ല്‍ സൊനാക്ഷി സിന്‍ഹയെ നായികയാക്കി ഒരുക്കിയ അകിരയാണ് മുരുകദോസ് അവസാനമായി ചെയ്ത ഹിന്ദി ചിത്രം

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here