ആരാധകർ കാത്തിരുന്ന മോഹൻലാൽ ചിത്രം എമ്പുരാൻ മാര്‍ച്ച് 27ന് റിലീസാവുകയാണ്. നിരവധി ഫാൻസ് ഷോകളാണ് വിവിധയിടങ്ങളില്‍ ചിത്രത്തിന് സംഘടിപ്പിക്കുന്നത്. തൊടുപുഴ ആശിര്‍വാദ് സിനിപ്ലക്സ് തിയറ്ററുകളില്‍ ഫാൻസ് ഷോ ടിക്കറ്റുകള്‍ വിറ്റഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്.
ലൂസിഫറിന്റെ രണ്ടാം ഭാഗായി എമ്പുരാൻ സിനിമ എത്തുമ്പോൾ സ്റ്റീഫൻ നെടുമ്പള്ളിയെന്ന ഖുറേഷി അബ്രമായി ചിത്രത്തില്‍ മോഹൻലാല്‍ നിറഞ്ഞാടുമെന്ന പ്രതീക്ഷ യിലാണ് സിനിമ പ്രേമികൾ. ആഗോള ബോക്സ് ഓഫീസില്‍ 150 കോടി രൂപയില്‍ അധികം ബിസിനസ് നേടി ലൂസിഫര്‍ തിളങ്ങിയിരുന്നു. ലൂസിഫറിലെ സ്റ്റീഫൻ നെടുമ്പള്ളിക്കായിരിക്കില്ല രണ്ടാം ഭാഗമായ എമ്പുരാനില്‍ പ്രാധാന്യം എന്ന് റിപ്പോര്‍ട്ടുണട്്. ഖുറേഷി അബ്രഹാമിന്റെ പിന്നാലെ സഞ്ചരിക്കുന്ന കഥയായിരിക്കും എമ്പുരാന്റെയെന്നാണ് അപ്‍ഡേറ്റുകളില്‍ നിന്ന് മനസിലാകുന്നത്.