ലൂസിഫറിന്റെ രണ്ടാം ഭാഗം എന്ന നിലയിൽ എത്തുന്ന മോഹൻലാൽ ചിത്രം എമ്പുരാന്‍റെ ട്രെയിലര്‍ പുറത്തിറക്കി അണിയറ പ്രവർത്തകർ. ഇന്നലെ അര്‍ധരാത്രിയിലാണ് അപ്രതീക്ഷിതമായി ട്രെയിലര്‍ ഇറങ്ങിയത്. ആശിര്‍വാദ് സിനിമാസിന്റ യൂട്യൂബ് ചാനല്‍ വഴിയാണ് ട്രെയിലര്‍ റിലീസ് ചെയ്തത്. ഇന്ന് ഉച്ചയ്ക്ക് 1.08ന് ട്രെയിലര്‍ പുറത്തിറങ്ങുമെന്നായിരുന്നു വിവരം. അര്‍ധരാത്രിയാണ് ട്രെയിലര്‍ ഇറങ്ങിയതെങ്കിലും ഇതിനോടകം പത്ത് ലക്ഷത്തിലേറെ പേരാണ് കണ്ടത്. കമന്റ് ബോക്സില്‍ ട്രെയിലറിനെ പുകഴ്ത്തികൊണ്ടുള്ള ആരാധകരുടെ അഭിനന്ദന പ്രവാഹവമാണ്. മാര്‍ച്ച് 27 നാണ് ചിത്രം തിയറ്ററില്‍ എത്തുന്നത്.
ഇന്ന് ഉച്ചയ്ക്ക് 1:08ന് ട്രെയിലര്‍ റിലീസ് പ്രഖ്യാപിച്ചതിന് പിന്നാലെ ട്രെയിലർ റിലീസ് ചെയ്യുന്ന സമയവുമായി ബന്ധപ്പെട്ടും പ്രേക്ഷകർക്കിടയില്‍ ചർച്ച ആരംഭിച്ചിരുന്നു. ചെകുത്താന്റെ നമ്പറിനെയാണ് ഇത് സൂചിപ്പിക്കുന്നതെന്നും അതല്ല വചനവുമായി ബന്ധപ്പെട്ടാണ് ഈ സമയമെന്നുമൊക്കെയുള്ള തിയറികളുമായി ആളുകൾ എത്തി. എന്നാല്‍ പിന്നാലെ ചിത്രം അര്‍ധരാത്രി തന്നെ പുറത്തിറക്കുകയായിരുന്നു. നിലവില്‍ 15 ലക്ഷം കടന്നു യൂട്യൂബില്‍ ട്രെയിലര്‍ കണ്ടവരുടെ എണ്ണം.