2019 ൽ റിലീസ് ചെയ്ത ബ്ലോക്ക്ബസ്റ്റർ ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗമായി എത്തുന്ന മോഹന്‍ലാല്‍ ചിത്രം എമ്പുരാന്‍റെ ഓൾ ഇന്ത്യ ബുക്കിങ് ഓൺലൈൻ സൈറ്റുകളിൽ ആരംഭിച്ചു. നിമിഷ നേരം കൊണ്ട് ടിക്കറ്റുകള്‍ വിറ്റഴിഞ്ഞതോടെ പല തിയറ്ററുകളിലും ഹൗസ് ഫുള്‍ ആയി. ഒരു സമയത്ത് ടിക്കറ്റ് ബുക്കിങ് സൈറ്റ് ആയ ബുക്ക് മൈ ഷോയും നിലച്ചുപോയ അവസ്ഥ ഉണ്ടായി. സകല കലക്‌ഷൻ റെക്കോർഡുകളും എമ്പുരാൻ തകർത്തെറിയുമെന്നാണ് ആരാധകര്‍ പറയുന്നത്. ഒട്ടുമിക്ക ജില്ലകളിലെയും എല്ലാ തിയറ്ററുകളിലും എമ്പുരാൻ ആണ് ചാർട്ട് ചെയ്തിരിക്കുന്നത്. ആറു മണിക്കാണ് ആദ്യ ഷോ. മൂന്നു ഭാഗങ്ങളായി കഥ പറയുന്ന ഒരു സിനിമാ സീരിസിന്റെ രണ്ടാം ഭാഗമാണ് എമ്പുരാൻ.
Home Lifestyle Entertainment എമ്പുരാന്‍റെ ബുക്കിംഗ് ആരംഭിച്ചു…. പല തിയറ്ററുകളിലും ഹൗസ് ഫുള്‍… ബുക്കിങ് സൈറ്റ് ആയ ബുക്ക് മൈ...