‘എമ്പുരാന്‍ ലോകത്തിന്റെ അതിരുകള്‍ താണ്ടട്ടെ’….. എമ്പുരാന് ആശംസയുമായി മമ്മൂട്ടി

Advertisement

‘എമ്പുരാന്‍ ലോകത്തിന്റെ അതിരുകള്‍ താണ്ടട്ടെ’….. എമ്പുരാന് ആശംസയുമായി മമ്മൂട്ടി
പൃഥ്വിരാജിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായി എത്തുന്ന എമ്പുരാന്‍ നാളെയാണ് റിലീസിനായി തിയറ്ററുകളില്‍ എത്തുന്നത്. ചിത്രത്തിന്റെ ആദ്യ ഷോ രാവിലെ ആറ് മണിക്ക് നടക്കും. ഇപ്പോഴിതാ ചിത്രത്തിന് ആശംസ നേര്‍ന്ന് രംഗത്ത് എത്തിയിരിക്കുകയാണ് മമ്മൂട്ടി. ‘എമ്പുരാന്‍ ലോകത്തിന്റെ അതിരുകള്‍ താണ്ടട്ടെ, പ്രിയപ്പെട്ട ലാലിനും പൃഥ്വിക്കും ആശംസ’ എന്നാണ് മമ്മൂട്ടി കുറിച്ചിരിക്കുന്നത്. കുറിപ്പിനൊപ്പം ചിത്രത്തിന്റെ പോസ്റ്ററും മമ്മൂട്ടി പങ്കുവച്ചിട്ടുണ്ട്. മമ്മൂട്ടിക്ക് മറുപടിയുമായി പൃഥ്വിരാജ് രംഗത്തെത്തി. നിങ്ങളുടെ ആശംസയ്ക്ക് നന്ദി മമ്മൂക്ക.അതും മലയാള സിനിമയുടെ ഇതിഹാസത്തില്‍ നിന്നും. ഇത് വളരെ പ്രത്യേകത നിറഞ്ഞ ആശംസയാണ്.നന്ദിയെന്നും പൃഥ്വിരാജ് കുറിച്ചു.

ശ്രീ ഗോകുലം സിനിമാസ് , ആശിര്‍വാദ് സിനിമാസ്, ലൈക്ക എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രമായി അഭിനയിക്കുന്ന ചിത്രത്തില്‍ പൃഥ്വിരാജ്, മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, ഇന്ദ്രജിത് സുകുമാരന്‍, സുരാജ് വെഞ്ഞാറമൂട്, ജെറോം ഫ്‌ലിന്‍, ബൈജു , സായ്കുമാര്‍, ആന്‍ഡ്രിയ ടിവാടര്‍, അഭിമന്യു സിങ്, സാനിയ ഇയ്യപ്പന്‍, ഫാസില്‍, സച്ചിന്‍ ഖഡ്കര്‍, നൈല ഉഷ, ജിജു ജോണ്‍, നന്ദു, മുരുകന്‍ മാര്‍ട്ടിന്‍, ശിവജി ഗുരുവായൂര്‍, മണിക്കുട്ടന്‍, അനീഷ് ജി മേനോന്‍, ശിവദ, അലക്‌സ് ഒനീല്‍, എറിക് എബണി, കാര്‍ത്തികേയ ദേവ്, മിഹയേല് നോവിക്കോവ്, കിഷോര്‍, സുകാന്ത്, ബെഹ്സാദ് ഖാന്‍, നിഖാത് ഖാന്‍, സത്യജിത് ശര്‍മ്മ, നയന്‍ ഭട്ട്, ശുഭാംഗി, ജൈസ് ജോസ് തുടങ്ങി വമ്പന്‍ താരനിരയാണ് അണിനിരക്കുന്നത്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here