സൽമാൻ ഖാൻ കേന്ദ്ര കഥാപാത്രമായി എത്തുന്ന എ.ആർ. മുരുഗദോസ് സംവിധാനം ചെയ്യുന്ന ആക്ഷൻ ചിത്രമാണ് ‘സിക്കന്ദർ’. എന്നാൽ സിനിമയുടെ റിലീസിന് മണിക്കൂറുകൾ ബാക്കി നിൽക്കെ സിക്കന്ദറിന്റെ വ്യാജ പതിപ്പുകൾ പ്രചരിക്കുന്നതായാണ് റിപ്പോർട്ട്. ടെലഗ്രാം ഗ്രൂപ്പുകളിലും വിവിധ വെബ്‌സൈറ്റുകളിലുമാണ് വ്യാജ പതിപ്പ് പ്രചരിക്കുന്നത്.
തമിഴ്‌റോക്കേഴ്‌സ്, തമിഴ്എംവി എന്നീ വെബ്‌സൈറ്റുകൾക്കും പുറമേ ടെലഗ്രാം ആപ്പിലും വ്യാജപതിപ്പ് പ്രചരിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. സബ്ടൈറ്റിൽ ഉൾപ്പെടെയുള്ള എച്ച്ഡി പ്രിന്റ് ആണ് പ്രചരിക്കുന്നത്. ചിത്രത്തിന്റെ വ്യാജ പ്രിന്റ് കാണുന്ന വീഡിയോ പലരും എക്സിലൂടെ പങ്കുവെച്ചിട്ടുണ്ട്.
Home Lifestyle Entertainment റിലീസിന് മുൻപെ സൽമാൻ ഖാൻ ചിത്രം ‘സിക്കന്ദറിന്റെ വ്യാജ പതിപ്പുകൾ പ്രചരിക്കുന്നു…