‘കല്യാണമായോ’….? തൃഷ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച ഒരു ഫോട്ടോ ശ്രദ്ധ നേടുന്നു

Advertisement

തെന്നിന്ത്യന്‍ താരം തൃഷ വിവാഹിതയാകുന്നു….? ആരാധകരുടെ ചോദ്യങ്ങള്‍ ഉയര്‍ന്നു കഴിഞ്ഞു. തൃഷ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച ഒരു ഫോട്ടോയാണ് ഇതിന് ആധാരം. ‘സ്നേഹം എപ്പോഴും വിജയിക്കും’ – എന്ന അടിക്കുറിപ്പോടെ പങ്കുവച്ചിരിക്കുന്ന ചിത്രമാണ് ശ്രദ്ധനേടുന്നത്. പച്ച നിറത്തിലെ പട്ടുസാരിയില്‍ പരമ്പരാഗത ആഭരണങ്ങളും അണിഞ്ഞ് വധുവിനെ പോലെ അതിസുന്ദരി ആയാണ് തൃഷ ചിത്രത്തിലുള്ളത്.’കല്യാണമായോ’ എന്ന കമന്റുകളാണ് ചിത്രത്തിന് കൂടുതലായും ലഭിക്കുന്നത്. ‘അപ്പോള്‍ അഭ്യൂഹങ്ങള്‍ ശരിയായിരുന്നു, തൃഷ ഒടുവില്‍ വിവാഹിതയാകുന്നു’ – എന്നുള്ള കമന്റുകളും ചിത്രത്തില്‍ നിറയുന്നുണ്ട്. മഞ്ജിമ മോഹന്‍, കീര്‍ത്തി സുരേഷ് അടക്കം നിരവധി സിനിമാ താരങ്ങള്‍ ചിത്രത്തിന് ലൈക്കും കമന്റും ചെയ്തിട്ടുണ്ട്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here