എംപുരാന്റെ പുതിയ കളക്ഷന്‍ വിവരം പുറത്ത് വിട്ട് മോഹന്‍ലാല്‍

Advertisement

എംപുരാന്റെ പുതിയ കളക്ഷന്‍ വിവരം പുറത്ത് വിട്ട് മോഹന്‍ലാല്‍. ഇന്ത്യയില്‍ കേരളത്തിനു പുറത്ത് 100 കോടി രൂപ എമ്പുരാന്‍ നേടിയെന്നാണ് റിപ്പോര്‍ട്ട്. വന്‍ ഹൈപ്പിലെത്തിയ എമ്പുരാന്‍. 200 കോടി ക്ലബിലും ഇടംനേടി. 120 മണിക്കൂറിലുള്ളില്‍ 30 ലക്ഷം ടിക്കറ്റുകളാണ് ബുക്ക് മൈ ഷോയില്‍ എമ്പുരാന്റേതായി വിറ്റത്. എമ്പുരാന്‍ സിനിമക്കെതിരെ സംഘപരിവാര്‍ സംഘടനകള്‍ രംഗത്ത് വന്നിരുന്നു. ഗോധ്ര സംഭവം, ഗുജറാത്ത് കലാപം എന്നിവയില്‍ ചരിത്രത്തെ വളച്ചൊടിച്ചുവെന്ന വിമര്‍ശനമാണ് സംഘപരിവാര്‍ സംഘടനകള്‍ ഉന്നയിച്ചത്. ശക്തമായ സമ്മര്‍ദത്തെ തുടര്‍ന്ന് നിര്‍മാതാക്കള്‍ തന്നെ ഇടപെട്ട് 24 കട്ടുകള്‍ നടത്തിയിരുന്നു. വിവാദ ഭാഗങ്ങളില്‍ ചിലത് ഒഴിവാക്കി റീ സെന്‍സറിംഗ് നടത്തിയ പതിപ്പാണ് ഇപ്പോള്‍ തിയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്നത്.

Advertisement