മമ്മൂട്ടി ചിത്രം ബസൂക്ക നാളെ തീയേറ്ററുകളില്‍ എത്തുകയാണ്. ഒരിക്കല്‍ക്കൂടി മമ്മൂട്ടി ഒരു നവാഗത സംവിധായകനൊപ്പം എത്തുകയാണ് ഈ വിഷു റിലീസിലൂടെ. ഡീനോ ഡെന്നിസ് ആണ് സംവിധായകന്‍. റിലീസിന് മുന്‍പായി പുതിയൊരു ടീസര്‍ കൂടി അണിയറക്കാര്‍ പങ്കുവച്ചിട്ടുണ്ട്. 1.12 മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസറില്‍ ആക്ഷന്‍ രംഗങ്ങളുണ്ട്. അതില്‍ ത്രസിപ്പിക്കുന്ന മമ്മൂട്ടിയും.
ടീസര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചുകൊണ്ട് മോഹന്‍ലാലും ആശംസകള്‍ നേര്‍ന്നിട്ടുണ്ട്. പ്രിയ ഇച്ചാക്കയ്ക്കും ടീമിനും ആശംസകള്‍, എന്നാണ് ടീസര്‍ പങ്കുവച്ചുകൊണ്ട് മോഹന്‍ലാല്‍ കുറിച്ചിരിക്കുന്നത്. ഡീനോ ഡെന്നീസ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്. മമ്മൂട്ടിക്കൊപ്പം പ്രശസ്ത തമിഴ് സംവിധായകനും നടനുമായ ഗൗതം വസുദേവ് മേനോന്‍ നിര്‍ണ്ണായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ സിദ്ധാര്‍ത്ഥ് ഭരതന്‍, ബാബു ആന്റണി, ഹക്കീം ഷാജഹാന്‍, ഭാമ അരുണ്‍, ഡീന്‍ ഡെന്നിസ്, സുമിത് നേവല്‍, ദിവ്യാ പിള്ള, സ്ഫടികം ജോര്‍ജ് എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍.