നടിയും സോഷ്യല്‍മീഡിയ താരവുമായ അഷിക അശോകന്‍ വിവാഹിതയായി. ബന്ധുവും മലപ്പുറം സ്വദേശിയുമായ പ്രണവാണ് അഷികയുടെ വരന്‍. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ ലളിതമായാണ് വിവാഹം നടന്നത്. സോഷ്യല്‍മീഡിയ താരങ്ങളും വിവാഹത്തില്‍ പങ്കെടുത്തിരുന്നു.
ആര്‍ക്കിടെക്റ്റാണ് പ്രണവ്. വളരെക്കാലമായി അറിയാവുന്ന ആളാണ് പ്രണവെന്നും പെട്ടെന്നുള്ള കല്യാണമായിരുന്നെന്നും വിവാഹത്തിന് ശേഷം അഷിക ഓണ്‍ലൈന്‍ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
നിരവധി ഹിറ്റ് ഹ്രസ്വ ചിത്രങ്ങളില്‍ അഷിക അഭിനയിച്ചിട്ടുണ്ട്. കൂടാതെ പുന്നഗൈ സൊല്ലും, സെന്‍ട്രിതാഴ് എന്നീ തമിഴ് സിനിമകളിലും അഷിക പ്രധാനവേഷങ്ങള്‍ ചെയ്തിട്ടുണ്ട്. മലയാളത്തില്‍ വിവേകാനന്ദന്‍ വൈറലാണ് എന്ന സിനിമയില്‍ അഭിനയിച്ചു. ഇന്ദ്രജിത്തിന്റെ ധീരം ആണ് അഷികയുടേതായി വരാനിരിക്കുന്ന ചിത്രം.