പാടത്തു കുട്ടികള്‍ക്കൊപ്പം ക്രിക്കറ്റ് കളിച്ച് ഉണ്ണി മുകുന്ദൻ

Advertisement

പാടത്തു കുട്ടികള്‍ക്കൊപ്പം ടെന്നിസ് ബോള്‍ ക്രിക്കറ്റ് കളിക്കുന്ന ഉണ്ണി മുകുന്ദന്റെ വിഡിയോ വൈറലാവുകയാണ്. ഒറ്റപ്പാലം പല്ലാർമംഗലം പാടത്താണ് വേനലവധി ആഘോഷിക്കുന്ന കുട്ടിക്കൂട്ടങ്ങള്‍ക്കൊപ്പം നടന്‍ ഉണ്ണി മുകുന്ദനും ഇറങ്ങിയത്. സിനിമാ തിരക്കിന് അവധി നൽകി കഴിഞ്ഞ ദിവസമാണു താരം ഒറ്റപ്പാലത്തെ വീട്ടിലെത്തിയത്. വൈകിട്ട് സുഹൃത്ത് അർജുനൊപ്പം ബൈക്കിൽ പാടത്തെത്തി കുട്ടികളോടൊപ്പം ക്രിക്കറ്റ്‌ കളിക്കാൻ ഉറങ്ങുകയായിരുന്നു.
ബാറ്റിങ്ങില്‍ മാത്രമല്ല ബോളിങ്ങിലും ഫീൽഡിലുമെല്ലാം താരം കളം നിറഞ്ഞു.  മത്സരങ്ങൾ  അവസാനിക്കുവോളം മൈതാനത്തു ചെലവഴിച്ചായിരുന്നു ഉണ്ണിയുടെ മടക്കം.

കളിക്കുന്നതിനിടെനാളേയും വരുമോയെന്ന് ചോദിക്കുന്നുണ്ട് കുട്ടിത്താരത്തിലൊരാള്‍ ഉണ്ണിയോട്. നാളേയോ നോക്കാം എന്നായിരുന്നു ഉണ്ണിയുടെ മറുപടി.

Advertisement