ആക്ഷൻ ഹീറോ ബിജുവിലെ നായിക അനു ഇമ്മാനുവലിൻ്റെ ഗ്ലാമർ ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ വൈറലാകുന്നു .ബാലതാരമായി സിനിമയിലെത്തിയ അനു ഇമ്മാനുവേൽ സംവൃതയുടെയും ജയറാമിൻ്റെയും മകളായാണ് ആദ്യ വേഷം അവതരിപ്പിച്ചിരുന്നത്.

വലിയ ഒരിടവേളയ്ക്ക് ശേഷം തിരിച്ചെത്തിയെങ്കിലും സജീവമായത് അന്യ ഭാഷകളിലായിരുന്നു. ഇൻസ്റ്റയിൽ സജീവമാണ് അനു. താരം ഇപ്പോൾ പങ്കുവെച്ചിരിക്കുന്ന പുത്തൻ ഗ്ലാമർ ചിത്രങ്ങൾ ആണ് ശ്രദ്ധ നേടുന്നത്.


ആക്ഷൻ ഹീറോ ബിജുവിൽ നിവിൻ പോളിയുടെ നായികയായിട്ടാണ് പിന്നീട് അനു അഭിനയിച്ചത്. ബാലതാരമായി അരങ്ങേറ്റം കുറിച്ച താരം നിവിൻ പോളിക്കൊപ്പം തിരിച്ചുവരവിൽ നായികയായി തിളങ്ങുകയായിരുന്നു. ആക്ഷൻ ഹീറോ ബിജുവിലെ “പൂക്കൾ പനിനീർപ്പൂക്കൾ “എന്ന ഗാനം ഹിറ്റായിരുന്നു.
മജ്നുവിലൂടെ തെലുങ്കിലും അരങ്ങേറ്റം കുറിച്ചു. തുപ്പരിവാലനിലൂടെ തമിഴിലും ശ്രദ്ധ നേടി. ബിഗ് ബജറ്റ് തമിഴ്, തെലുങ്ക് ചിത്രങ്ങളുടേയും ഭാഗമാകാൻ അനുവിന് ഭാഗ്യം സിദ്ധിച്ചിട്ടുണ്ട്. ചുരുങ്ങിയ കാലയളവിനുള്ളിൽ തെലുങ്കിലും തമിഴിലും നിരവധി സിനിമകളുടെ ഭാഗമായി.
ദുൽഖറിന്റെ നായികയായി സിനിമ ഷൂട്ടിംഗ് തുടങ്ങിയെങ്കിലും പാതിവഴിയിൽ താരം അത് ഉപേക്ഷിച്ചു. പിന്നീട് അനു ഇമ്മാനുവൽ എന്ന നടിയെ മലയാളികൾ കാണുന്നത് തെലുങ്ക് ചിത്രമായ മജ്‌നുവിലാണ്. അത് ഒരു തുടക്കം മാത്രമായിരുന്നു.
ഗ്ലാമറസ് വേഷങ്ങളിലും അനുവിനെ മലയാളികൾ തെലുങ്ക് സിനിമകളിൽ കണ്ടു. ഇത് കൂടാതെ തമിഴിലും അഭിനയിച്ചതോടെ അനുവിനെ പൂർണമായ മലയാളത്തിൽ കാണാതായി.

മലയാളിയായ താരം അമേരിക്കയിലാണ് ജനിച്ചു വളർന്നത് .തമിഴിലും തെലുങ്കിലും ഒരുമിച്ച് ഷൂട്ട് ചെയ്യുന്ന മഹാസമുദ്രം എന്ന ചിത്രത്തിലാണ് ഇപ്പോൾ അനു അഭിനയിക്കുന്നത്.
ഗ്ലാമറസ് വേഷങ്ങളിൽ സിനിമയിൽ തിളങ്ങുന്ന അനു സോഷ്യൽ മീഡിയകളിലും അത്തരം വേഷങ്ങളിൽ ആരാധകർക്ക് മുന്നിൽ മിക്കപ്പോഴും വരാറുണ്ട്. അനുവിന്റെ ഏറ്റവും പുതിയ ഫോട്ടോസാണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ വൈറലാവുന്നത്. നിരവധി ആരാധകരാണ് താരത്തിന്റെ ചിത്രങ്ങൾക്ക് താഴെ കമന്റുകൾ ഇട്ടിരിക്കുന്നത്. താരം മലയാളത്തിലേക്ക് തിരിച്ചുവരുന്നത് കാത്തിരിക്കുകയാണ് ഇവിടെയുള്ള ആരാധകർ.




Yes Ernakulam Regional centre cdit harikrishnan bad aiswaraya aayi