ചെന്നൈ: തെന്നിന്ത്യൻ സിനിമയിലെ താരജോഡികളാണ് നയൻതാരയും വിഘ്‌നേഷ് ശിവനും.
ഇരുവരുടെയും ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ ചർച്ചയാകാറുണ്ട്.പ്രിയ ജോഡികളുടെ വിവാഹത്തിനായി ആരാധകർ ഏറെ നാളായി കാത്തിരിക്കുകയാണ്. ഇപ്പോഴിതാ നയൻതാരയും വിഘ്‌നേഷ് ശിവനും വിവാഹിതരായോ എന്ന തരത്തിലുള്ള ചർച്ചകളാണ് സമൂഹമാധ്യമങ്ങളിൽ നടക്കുന്നത്.
ക്ഷേത്രദർശനം നടത്തുന്ന താരജോഡികളുടെ വീഡിയോയാണ് ഈ ചർച്ചകൾക്ക് പിന്നിലുള്ളത് . നയൻതാര നെറ്റിയിൽ സുന്ദരം ചാർത്തിയിട്ടുണ്ടെന്നാണ് ദൃശ്യങ്ങളിൽ നിന്ന് മനസ്സിലാകുന്നത്.ഇതിനുപിന്നാലെയാണ് ഇരുവരും വിവാഹം കഴിഞ്ഞോ എന്ന ചോദ്യവുമായി ആരാധകർ രംഗത്തെത്തിയിരിക്കുന്നത്. താരങ്ങൾ തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞുവെന്ന് നയൻതാര നേരത്തെ സ്ഥിരീകരിച്ചിരുന്നു.