കൊച്ചി ഐഎഫ്‌എഫ്കെ: ഡെലിഗേറ്റ് രജിസ്‌ട്രേഷന്റെ ഉദ്‌ഘാടനം അനൂപ് മേനോൻ നിർവ്വഹിക്കും

Advertisement

കൊച്ചി: കേരള ചലച്ചിത്ര അക്കാദമി കൊച്ചിയിൽ സംഘടിപ്പിക്കുന്ന റീജിണൽ ഐ എഫ് എഫ് കെ യുടെ വിദ്യർത്ഥികൾക്കുള്ള ഡെലിഗേറ്റ് രജിസ്‌ട്രേഷന്റെ ഉദ്‌ഘാടനം നാളെ 11 മണിക്ക് മഹാരാജാസ് കോളേജിൽ ചലച്ചിത്ര താരം അനൂപ് മേനോൻ നിർവ്വഹിക്കും .

പൊതുജനങ്ങൾക്ക് അഞ്ഞൂറ് രൂപയും വിദ്യാർത്ഥികൾക്ക് ഇരുന്നൂറ്റി അമ്പത് രൂപയുമാണ് പ്രവേശന നിരക്ക് . തിരുവനന്തപുരത്തെ രാജ്യാന്തര മേളയിൽ പ്രദർശിപ്പിക്കുന്ന പ്രധാനപ്പെട്ട അൻപത്തി ഒൻപത് ചിത്രങ്ങളാണ് കൊച്ചി മേളയിൽ പ്രദർശിപ്പിക്കുക .

കൊച്ചി മേളയുടെ പ്രചരണാർത്ഥം പുറപ്പെടുന്ന വിളംബര ജാഥ നഗരത്തിലെ മറ്റ് കോളേജുകൾ കൂടി നാളെ സന്ദർശിക്കും. മാർച്ച്‌ 26 മുതൽ ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിക്കും.

Advertisement