അഭിഷേക് തന്റെ പിൻ​ഗാമി എന്ന് പ്രഖ്യാപിച്ച്‌ അമിതാഭ് ബച്ചൻ, പക്ഷേ മുഴുവൻ സ്വത്തും കിട്ടില്ല

Advertisement

മകൻ അഭിഷേക് ബച്ചനെ തന്റെ ഉത്തരാധികാരി (പിൻഗാമി) എന്ന് പ്രഖ്യാപിച്ച്‌ അമിതാഭ് ബച്ചൻ. ബ്ളോഗിലൂടെയാണ് ബച്ചൻ പ്രഖ്യാപനം നടത്തിയത്.

‘ഒരച്ഛനെ സംബന്ധിച്ചിടത്തോളം മക്കളുടെ നേട്ടങ്ങളാണ് ഏറ്റവും വലിയ സന്തോഷം. വ്യത്യസ്ത‌തകൾ പരീക്ഷിക്കാനുള്ള അവന്റെ പരിശ്രമം വെറുമൊരു വെല്ലുവിളി മാത്രമല്ല. പകരം, നടനെന്ന നിലയിൽ അവന്റെ കഴിവുകൾ സിനിമാലോകത്തേക്ക് തെളിക്കുന്ന കണ്ണാടിയാണത്’- ബച്ചൻ പറഞ്ഞു. സിനിമാരം​ഗത്ത് തന്റെ പിൻ​ഗാമിയാണ് അഭിഷേക് എന്നും ബച്ചൻ കൂട്ടിച്ചേർത്തു.

കഴിഞ്ഞദിവസമാണ് അഭിഷേക് പ്രധാന കഥാപാത്രമായി എത്തുന്ന ദസ്‌വിയുടെ ട്രെയിലർ എത്തിയത്. തുഷാർ ജലോട്ടയാണ് ചിത്രം സംവിധാനം ചെയ്തത്. യാമി ഗുപ്‌ത, നിമ്രത് കൗർ എന്നിവർ നായികമാരായി എത്തുന്ന ചിത്രം ഏപ്രിൽ ഏഴിന് നെറ്റ്‌ഫ്ളിക്സ് റിലീസായി എത്തും.