സീരിയൽ നടി അമൃത വർണൻ കഴിഞ്ഞ വർഷമാണ് വിവാഹിതയാവുന്നത്. നേരത്തെ പരിചയമുണ്ടായിരുന്ന പ്രശാന്തുമായിട്ടുള്ള വിവാഹത്തെ കുറിച്ച് നടി പല അഭിമുഖങ്ങളിലും പറഞ്ഞിരുന്നു.
ഇപ്പോൾ രണ്ടാളും ടെലിവിഷൻ പരമ്പരകളിൽ സജീവമായി അഭിനയിച്ച് കൊണ്ടിരിക്കുകയാണ്. ഒപ്പം യൂട്യൂബ് ചാനലും ഒരുമിച്ച് കൊണ്ട് പോവുന്നുണ്ട്. പുതിയതായി തന്റെ രണ്ടാം വിവാഹമാണെന്ന് സൂചിപ്പിച്ച് കൊണ്ടുള്ള രസകരമായൊരു വീഡിയോയുമായിട്ടാണ് അമൃത ഭർത്താവിനൊപ്പം എത്തിയിരിക്കുന്നത്.
‘എന്റെ രണ്ടാം വിവാഹം’ എന്ന് ക്യാപ്ഷൻ നൽകി കൊണ്ടൊരു വീഡിയോ ആണ് അമൃത പോസ്റ്റ് ചെയ്തിരിക്കുന്നത്. യഥാർഥത്തിൽ സ്വന്തം വിവാഹ ദിവസത്തെ മേക്കപ്പ് റീ ക്രിയേറ്റ് ചെയ്യുകയായിരുന്നു നടി. വിവാഹ ദിവസം സ്വയം മേക്കപ്പ് ചെയ്താണ് താൻ മണ്ഡപത്തിൽ എത്തിയതെന്നാണ് അമൃത പറയുന്നത്. വെഡ്ഡിങ് മേക്കപ്പ് ചെയ്തതിനെ കുറിച്ച് എല്ലാവരും ചോദിക്കാറുണ്ട്. കാരണം തന്റെ വിവാഹത്തിന് മേക്കപ്പ് ആർട്ടിസ്റ്റിനെ വെച്ചിരുന്നില്ല. അത് ചെയ്തത് എങ്ങനെയാണെന്ന് നടി വീഡിയോയിലൂടെ വ്യക്തമാക്കുകയും ചെയ്തതു.
മേക്കപ്പും പട്ടുസാരി ഉടുക്കലും ഒക്കെ കഴിഞ്ഞതിന് പിന്നാലെ നടിയുടെ ഭർത്താവ് പ്രശാന്തും വീഡിയോയിലേക്ക് എത്തി. ഇതോടെയാണ് അമൃത വീണ്ടും വെഡ്ഡിങ് മേക്കോവർ നടത്തിയതിന്റെ പിന്നിലെ കഥ എന്താണെന്ന് വ്യക്തമായത്. ‘വീണ്ടും കല്യാണം കഴിക്കാൻ പോവുകയാണോ, എപ്പോഴാണ് കല്യാണം എന്നാണ് പ്രശാന്ത് അമൃതയോട് ചോദിച്ചത്. നാളെയാണെന്ന് നടി മറുപടി പറയുകയും ചെയ്തു’. ഞാൻ സീരിയലിൽ വിവാഹം കഴിക്കുന്നത് കണ്ടിട്ട് മോഹം തോന്നി നീ വേറെ കല്യാണം കഴിക്കാൻ പോവുന്നതല്ലേ എന്നും പ്രശാന്ത് ചോദിച്ചിരുന്നു. അതേന്ന് അമൃത പറഞ്ഞതോടെ അങ്ങനെ അമൃത രണ്ടാമതും വിവാഹിതയാവാൻ പോവുകയാണ് എന്നും പ്രശാന്ത് സൂചിപ്പിച്ചു.
സീരിയലിൽ താൻ വിവാഹം കഴിക്കുന്നത് കണ്ടപ്പോൾ അമൃതയുടെ മുഖത്ത് ഒരു വിഷമം വന്നിരുന്നു. അത് ഞാൻ കണ്ടു. അപ്പോൾ കല്യാണം കഴിച്ച ദിവസം ഓർമ്മിപ്പിക്കാൻ വേണ്ടി കല്യാണ വേഷത്തിലെത്തിയതാണോ എന്നും താരം ചോദിച്ചിരുന്നു. സീരിയലിൽ വിവാഹം കഴിച്ചപ്പോൾ അമൃതയ്ക്കിത് വിഷമമാവുമല്ലോ എന്ന് ഞാൻ മനസിൽ പറഞ്ഞിരുന്നു. പക്ഷേ വേറെ ആരോടും പറഞ്ഞിട്ടില്ലെന്നും പ്രശാന്ത് സൂചിപ്പിച്ചു. താൻ അങ്ങനെയെ വിചാരിക്കുകയുള്ളുവെന്ന് അമൃതയും തമാശരൂപേണ പറയുന്നു.
എന്നാൽ കഴിഞ്ഞ പത്ത് വർഷത്തിലേറെയായി നീ സീരിയലിൽ എത്ര പേരെ വിവാഹം ചെയ്തു അപ്പോഴൊന്നും എനിക്കൊരു പ്രശ്നവും ഇല്ലായിരുന്നല്ലോ. ഞാൻ ആദ്യമായി ഒരു സ്ക്രീനിൽ ഒരു പെൺകുട്ടിയെ വിവാഹം ചെയ്ത് ഫസ്റ്റ് നൈറ്റ് കഴിഞ്ഞപ്പോഴെക്കും നിനക്ക് കുശുമ്പ് ആയി. ആ വിവാഹം ചെയ്യുമ്പോൾ പോലും നിനക്ക് സങ്കടമാവുമല്ലോ എന്ന് ഞാൻ ഓർത്തു. പക്ഷെ നീ ഇങ്ങനെ പ്രതികാരം ചെയ്യുമെന്ന് കരുതിയില്ല എന്നും പ്രശാന്ത് പറയുന്നു. താരങ്ങളുടെ വീഡിയോയ്ക്ക് താഴെ രസകരമായ കമന്റുകളാണ് വന്ന് നിറയുന്നത്. അമൃതയെ പോലെ ഭർത്താവ് പ്രശാന്തും ഇപ്പോൾ സീരിയലിൽ സജീവമാണ്. നേവി ഉദ്യോഗസ്ഥനായ പ്രശാന്ത് വിവാഹത്തിന് ശേഷമാണ് അഭിനയത്തിൽ സജീവമായത്.