മുംബൈ: പ്രമുഖ ബോളിവുഡ് താരങ്ങളായ രൺബീർ കപൂറും ആലിയ ഭട്ടും വ്യാഴാഴ്ച വിവാഹിതരാകുന്നു. രൺബീർ കപൂറിൻറെ അമ്മ നീതു കപൂറാണ് ഇക്കാര്യം അറിയിച്ചത്.രൺബീർ കപൂറിൻറെ പാലി ഹിലിലെ വസതിയായ വാസ്തുവിൽ ഇന്ന് മെഹന്തിയോടെ വിവാഹ ചടങ്ങുകൾക്ക് തുടക്കം കുറിച്ചു.
ബ്രഹ്മാസ്ത്രയുടെ ലൊക്കേഷനിലാണ് രൺബീറും ആലിയയും പ്രണയത്തിലാകുന്നത്. ബ്രഹ്മാസ്ത്ര ഈ വർഷ അവസാനം പുറത്തിറങ്ങും. 2018ൽ രൺബീറും ആലിയയും സോനം കപൂറിൻറെ വിവാഹത്തിന് ഒരുമിച്ച് എത്തിയതോടെ പ്രണയം പരസ്യമാകുകയും ചെയ്തിരുന്നു.