തിരുവനന്തപുരം: ബോളിവുഡ് താരങ്ങളായ രൺബീർ കപൂറും ആലിയ ഭട്ടും വിവാഹിതരായി. അഞ്ചുവർഷത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും വിവാഹിതരായിരിക്കുന്നത്.
പാലി ഹിൽസിലെ രൺബീറിൻറെ വീടായ വാസ്തുവിൽ ആയിരുന്നു വിവാഹാഘോഷ ചടങ്ങുകൾ.
രൺബീറിൻറെ അമ്മ നീതു കപൂർ, സഹോദരി റിദ്ദിമ കപൂർ, സംവിധായകരായ കരൺ ജോഹർ, അയാൻ മുഖർജി, ഡിസൈനർ മനീഷ് മൽഹോത്ര, ആലിയയുടെ പിതാവ് മഹേഷ് ഭട്ട്, പൂജ ഭട്ട്, ഷഹീൻ ഭട്ട്, കരീന കപൂർ, കരീഷ്മ കപൂർ, സെയ്ഫ് അലി ഖാൻ തുടങ്ങി ആലിയയുടെയും രൺബീറിൻറെയും വളരെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. ബുധനാഴ്ച ഹൽദി, മെഹന്തി ചടങ്ങുകളും നടന്നിരുന്നു.