സമ്മർ ഇൻ ബത് ലഹേം’ രണ്ടാം ഭാഗം പ്രഖ്യാപിച്ച്‌ നിർമാതാവ്

Advertisement

കൊച്ചി: മലയാളി പ്രേക്ഷകരുടെ മനസിൽ എക്കാലവും തങ്ങിനിൽക്കുന്ന ചിത്രമാണ് സമ്മർ ഇൻ ബത് ലഹേം. രണ്ടാം ഭാഗത്തിന്റെ സൂചന നൽകിയാണ് ചിത്രം അവസാനിച്ചതിനാൽ രണ്ടാം ഭാഗമുണ്ടാകുമോ എന്ന് ആരാധകരുടെ പതിവ് ചോദ്യമായിരുന്നു.
ഇപ്പോഴിതാ, സമ്മർ ഇൻ ബത് ലഹേം ഇറങ്ങി 24 വർഷത്തിലേക്ക് ചുവടുവയ്ക്കുന്ന വേളയിൽ ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുങ്ങുന്നുവെന്ന പ്രഖ്യാപനം എത്തിയിരിക്കുകയാണ്.

സമ്മർ ഇൻ ബത് ലഹേമിന്റെ നിർമാതാവ് സിയാദ് കോകറാണ് രണ്ടാം ഭാഗം പ്രഖ്യാപിച്ചത്. മഞ്ജുവും താനും ഒരു കുടുംബം പോലെയാണെന്നും താരത്തിന്റെ കൂടെ ഒരു ചിത്രം മാത്രമാണ് ചെയ്യാൻ സാധിച്ചിട്ടുള്ളതെന്നും സിയാദ് കോക്കർ പറഞ്ഞു. സമ്മർ ഇൻ ബത് ലഹേം രണ്ടാം ഭാഗത്തിൽ മഞ്ജുവും ഉണ്ടായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മഞ്ജു വാര്യർ, സുരേഷ് ഗോപി, ജയറാം എന്നിങ്ങനെ പ്രേക്ഷകരുടെ പ്രിയതാരങ്ങൾ ഒന്നിച്ച ചിത്രത്തിൽ മോഹൻലാൽ അതിഥിവേഷത്തിലും എത്തിയിരുന്നു. സമ്മർ ഇൻ ബത് ലഹേമിനെ ആമിയും നിരഞ്ജനും പ്രേക്ഷക മനസിൽ തങ്ങിനിൽക്കുന്ന കഥാപാത്രമാണ്. മിനിറ്റുകൾ കൊണ്ട് നിരഞ്ജൻ എന്ന കഥാപാത്രത്തിലൂടെ സിനിമ തന്നെ തന്റേതാക്കി മാറ്റുകയായിരുന്നു മോഹൻലാൽ. ജയറാമിന് പൂച്ചയെ അയച്ചത് ആരാണെന്നുള്ള ചോദ്യത്തിന് ഇന്നും ഉത്തരം രണ്ടാം ഭാഗത്തിലുണ്ടാകുമോ എന്ന ചോദ്യവും ഇപ്പോൾ ഉയരുന്നുണ്ട്.

Advertisement