സ്തനാർബുദ ശസ്ത്രക്രിയയ്ക്ക് മുമ്പ് ആശുപത്രി വാർഡിൽ നൃത്തം ചെയ്ത് സീരിയൽതാരം

Advertisement


മുംബൈ: സോഷ്യൽ മീഡിയയിൽ സജീവമായ ടെലിവിഷൻ താരങ്ങളിൽ ഒരാളാണ് ഛവി മിതൽ. ഒരാഴ്ച മുമ്പാണ് തനിക്ക് സ്തനാർബുദമാണെന്ന് താരം സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ ആരാധകരെ അറിയിച്ചത്.

അന്നുമുതൽ, തന്റെ ദുഷ്‌കരമായ യാത്രയിൽ നേരിടേണ്ടി വന്ന ഉയർച്ച താഴ്ചകളെ കുറിച്ചെല്ലാം അവർ ആരാധകരുമായി പങ്കുവച്ചിരുന്നു.

സ്തനാർബുദ ശസ്ത്രക്രിയയ്ക്ക് മുമ്പ് താരം തന്റെ ഫോട്ടോ പങ്കുവച്ചുകൊണ്ട് അതിന് ‘സമയമായി,’ എന്ന അടിക്കുറിപ്പും നൽകി. ഛവി ഒരു ആശുപത്രി കിടക്കയിൽ കിടക്കുന്നതും ഒരാളുടെ കൈയിൽ മുറുകെ പിടിക്കുന്നതും ആണ് ഫോട്ടോ.

കൂടാതെ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ഫാൽസും എംഎസ് ബാങ്കും ചേർന്നുള്ള ബോപ് ഡാഡിയുടെ താളങ്ങൾ ആസ്വദിക്കുന്ന വീഡിയോയും പങ്കിട്ടു. ഭർത്താവ് മോഹിത് ഹുസൈൻ അവരുടെ നൃത്തത്തിനിടയിൽ താരത്തെ പിടികൂടുകയും പിന്നീട് വീഡിയോയിൽ പാട്ടിനൊപ്പം ചുവടുവയ്ക്കുന്നതും കാണാം.

‘ഡോകടർ പറഞ്ഞു, ഛാവി…. നിങ്ങൾ ശാന്തയാകണം! അതിനാൽ ഞാൻ ശാന്തയാണ്’ എന്ന് ഈ വീഡിയോ പങ്കിട്ടുകൊണ്ട് താരം കുറിച്ചു.

സോഷ്യൽ മീഡിയയിൽ താൻ പോസ്റ്റ് ചെയ്ത ഫോട്ടോയ്ക്കും അടിക്കുറിപ്പിനും ആരാധകരുടെ ഭാഗത്തുനിന്നും ലഭിക്കുന്ന പിന്തുണയ്ക്കും സന്ദേശങ്ങൾക്കും നടി നന്ദി പറഞ്ഞു.

ആരാധകർക്കായി ഛാവി കുറിച്ചത് ഇങ്ങനെ:

ഇന്നലെ മുതൽ ഞാൻ ഒരുപാട് കരഞ്ഞു. പക്ഷേ അത് സന്തോഷത്തിന്റെ കണ്ണുനീർ ആണെന്നു മാത്രം! കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ എനിക്ക് ആയിരക്കണക്കിന് സന്ദേശങ്ങളും ആശംസകളും ലഭിച്ചു, ഇപ്പോഴും ലഭിച്ചുകൊണ്ടേയിരിക്കുന്നു… അവ ഓരോന്നും തനിക്ക് ശക്തി തരുന്ന വാക്കുകളാണ്. ശക്ത, സൂപ്പർ വുമൺ, പ്രചോദനം, പോരാളി, രത്‌നം, കൂടാതെ അവർ എനിക്കായി നിരവധി മനോഹരമായ വാക്കുകളാണ് ഉപയോഗിച്ചത്.

‘വിവിധ മതവിഭാഗങ്ങളിൽ പെട്ടവർ അവരവരുടെ വിശ്വാസങ്ങൾക്ക് അനുസരിച്ചുള്ള പ്രാർഥനകൾ കൊണ്ട് തനിക്ക് കൂടുതൽ ആത്മധൈര്യം തന്നു. മനസ് ശാന്തമാക്കാനുള്ള ഉപദേശങ്ങളും തന്നു. അവർ സ്തനാർബുദത്തെ നേരിട്ടത് എങ്ങനെയാണെന്നും വിവരിച്ചു.

ഇത്രയും സ്‌നേഹവും പിന്തുണയും തന്ന് തന്റെ മനസിനെ ബലപ്പെടുത്താനുള്ള ആളുകളുടെ മനസ് എന്നെ അത്യധികം ആശ്ചര്യപ്പെടുത്തുന്നു. നിങ്ങളിൽ പലരും എന്റെ അസുഖ വിവരം അറിഞ്ഞു കരഞ്ഞു! 41 കാരിയായ നടി തനിക്ക് സ്തനാർബുദം ഉണ്ടെന്നും അത് എങ്ങനെയാണ് തിരിച്ചറിഞ്ഞതെന്നും ആരാധകരെ അറിയിച്ചിരുന്നു.

ഒരുപാട് പേർ രോഗം കണ്ടെത്തിയത് എങ്ങനെയാണെന്ന് എന്നോട് ചോദിച്ചിരുന്നു. എന്നാൽ അസുഖം നേരത്തെ ചികിത്സിക്കാൻ കഴിഞ്ഞതിൽ താൻ ഭാഗ്യവതിയാണെന്ന് താരം പറഞ്ഞു.