ശ്രേയ ഘോഷാലിൻ്റെ പാട്ടിലെ അക്ഷര ശുദ്ധിക്ക് പിന്നിലെ രഹസ്യമെന്ത്?

Advertisement

പഠിക്കാന്‍ ഏറെ ബുദ്ധിമുട്ടുള്ള ഭാഷകളിലൊന്നാണ് മലയാളം. പല അക്ഷരങ്ങളും ഉച്ചാരണശുദ്ധിയോടെ പറയാന്‍ സാധിക്കില്ലെന്നാണ് പൊതുവേയുള്ള അഭിപ്രായം. ഈ കാരണത്താല്‍ ഏറ്റവും ബുദ്ധിമുട്ടുന്നത് അന്യഭാഷ ഗായകരാണ്. എന്നാല്‍ അവരില്‍ നിന്നും ഏറെ അത്ഭുതപ്പെടുത്തുന്ന കഴിവാണ് ഗായിക ശ്രേയ ഘോഷാലിന്റേത്.

മലയാളം മാത്രമല്ല ഏത് ഭാഷയിലും ഗാനങ്ങള്‍ കൃത്യതയോടെ ആലപിക്കാന്‍ ശ്രേയയ്ക്ക് കഴിയാറുണ്ട്. അതിന് പിന്നിലെ രഹസ്യമെന്താണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകന്‍ ആലപ്പി അക്ഷറഫ്. തന്റെ സിനിമയില്‍ ശ്രേയയെ കൊണ്ട് പാടിപ്പിച്ചപ്പോഴാണ് താനത് കണ്ടെത്തിയതെന്നും സംവിധായകന്‍ പറയുന്നു.
ശ്രേയ ഘോഷാലിന്റെ പാട്ടിലെ അക്ഷര ശുദ്ധിക്കു പിന്നിലെ രഹസ്യമെന്ത്?



‘അന്യഭാഷാ ഗായികമാരില്‍ ശ്രേയ ഘോഷാല്‍, ഉച്ചാരണത്തിലും അക്ഷരസ്ഫുടതയിലും അനുഗ്രഹീതയായ ഈ ഗായിക നമ്മെ ഏറെ അത്ഭുതപ്പെടുത്താറുണ്ട്. അന്യഭാഷകളില്‍ നിന്നും വന്നു തന്റെ സ്വരമാധുരി കൊണ്ടു മലയാളക്കരയെ കീഴ്‌പ്പെടുത്തിയ ഗായികമാര്‍ ഏറെ നമുക്കുണ്ട്.

എന്നാല്‍, മിക്ക അന്യഭാഷാ ഗായികമാരും മലയാള ഗാനം പാടുമ്പോള്‍, പലപ്പോഴും ചില പദങ്ങളില്‍ ഉച്ചാരണത്തില്‍ വ്യക്തത കുറവ് വരുത്താറുണ്ട്. ഉദഹരണത്തിന് ‘റ’ എന്നത് ‘ര’ ആയി മാറുമെന്നത് പോലെ. പക്ഷേ പുതുതലറമുറയിലെ ഉത്തരേന്‍ഡ്യക്കാരിയായ, നാല് ദേശീയ അവാര്‍ഡുകള്‍ വാങ്ങിയ അനുഗ്രഹീത ഗായിക ശ്രേയ ഘോഷാല്‍ മലയാളത്തില്‍ മത്രമല്ല ഹിന്ദി, ബംഗാളി, തമിഴ്, തെലുങ്ക്, കന്നട തുടങ്ങി നിരവധി ഭാഷകളിലെല്ലാം തന്റെ മധുരസ്വരത്തോടൊപ്പം ഭാഷാശുദ്ധിയും സംയോജിപ്പിച്ച് പാടുന്നത് ഒരത്ഭുതം തന്നെയാണ്.
സാധാരണ അന്യഭാഷാ ഗായികമാര്‍ അവര്‍ പാടേണ്ട പാട്ടുകള്‍ എഴുതിയെടുക്കുന്നത് ഒന്നുകില്‍ അവരുടെ മാതൃഭാഷയിലോ അല്ലങ്കില്‍ ഇംഗ്ലീഷിലോ ആയിരിക്കും. അത് പലപ്പോഴും ചെറിയ ഉച്ചാരണ പിഴവുകള്‍ക്ക് കാരണമാകും.

എന്നാല്‍ ശ്രേയ ഘോഷാല്‍ സംഗീത സംവിധായകന്‍ പാടുന്ന പാട്ട് കേട്ട് എഴുതിയെടുക്കുന്നത് ദേവനാഗരി ലിപിയിലാണ്. ഈ സംസ്‌കൃത ലിപിയാണ് മിക്ക ഇന്‍ഡ്യന്‍ ഭാഷകളുടെയും ഉത്ഭവകേതു. ഭാഷയെതായാലും അവര്‍ക്കത് ആലപിക്കാന്‍ സാധിക്കുന്നത് ഈ സാംശീകരണത്തിലൂടെയാണ്.

Advertisement