വിശേഷ വാർത്തയുമായി നിഖില, എന്തിനാണ് ഇത് സർപ്രൈസ് ആക്കി വെച്ചത് എന്ന് ആരാധകർ

Advertisement

വിശേഷ വാർത്തയുമായി നിഖില, എന്തിനാണ് ഇത് സർപ്രൈസ് ആക്കി വെച്ചത് എന്ന് ആരാധകർ

തിരുവനന്തപുരം: മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് നിഖില വിമൽ. മലയാളത്തിനു പുറമേ തമിഴിലും തെലുങ്കിലും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളിൽ ഒരാൾ കൂടിയാണ് നിഖില. ടെലിവിഷൻ മേഖലയിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെടുന്നത്. ശാലോം ടിവിയിലെ ഒരു ഡോക്യുമെൻററിയിൽ താരം ശ്രദ്ധേയമായ വേഷം ചെയ്തിരുന്നു. 2009 വർഷത്തിൽ പുറത്തിറങ്ങിയ ഭാഗ്യദേവത എന്ന സിനിമയിൽ ആണ് താരം ആദ്യമായി അഭിനയിക്കുന്നത്. ഇതിൽ ജയറാം അവതരിപ്പിച്ച കഥാപാത്രത്തിൻറെ പെങ്ങൾ ആയിട്ടാണ് നിഖില പ്രത്യക്ഷപ്പെട്ടത്.

2016 വർഷത്തിലാണ് താരം ആദ്യമായി ഒരു തമിഴ് സിനിമയിൽ അഭിനയിക്കുന്നത്. വെട്രിവേൽ എന്ന സിനിമയിൽ ആണ് താരം അഭിനയിക്കുന്നത്. ലതാ എന്ന കഥാപാത്രത്തെ ആണ് താരം ഈ സിനിമയിൽ അവതരിപ്പിച്ചത്. അരവിന്ദന്റെ അതിഥികൾ എന്ന സിനിമയാണ് താരത്തിന് വലിയ ഒരു ബ്രേക്ക് നൽകിയത്. തുടർന്ന് ഞാൻ പ്രകാശൻ എന്ന സിനിമയിലും താരം ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചു. ഇന്ന് മലയാളത്തിൽ ഏറ്റവും കൂടുതൽ തിരക്കുള്ള നടിമാരിലൊരാളാണ് നിഖില വിമൽ.

കണ്ണൂർ ജില്ലയിലെ തളിപ്പറമ്പിൽ ആണ് താരം ജനിച്ചത്. കലാമണ്ഡലം വിമലാദേവിയുടെയും പവിത്രന്റെയും മകളാണ്. അഖില വിമൽ എന്ന പേരിൽ ഒരു സഹോദരി കൂടിയുണ്ട് താരത്തിന്. അഖില ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയിൽ തിയേറ്റർ ആർട്ട്സിൽ റിസർച്ച് സ്കോളർ ആണ്. ഇപ്പോൾ വളരെ വിശേഷപ്പെട്ട ഒരു വാർത്തയുമായി എത്തിയിരിക്കുകയാണ് നിഖില വിമൽ.

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് അശോക് സെൽവൻ. തമിഴ് താരമാണെങ്കിലും കേരളത്തിലും ഇദ്ദേഹത്തിന് ധാരാളം ആരാധകർ ആണ് ഉള്ളത്. ഓ മൈ കടവുളേ എന്ന സിനിമ കേരളത്തിലും വലിയ രീതിയിൽ സൂപ്പർ ഹിറ്റ് ആയിരുന്നു. ഇദ്ദേഹത്തിന്റെ അടുത്ത സിനിമയിൽ നിഖില ആയിരിക്കും നായിക എന്നാണ് താരം പറഞ്ഞിരിക്കുന്നത്. ജോ ആൻഡ് ജോ എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം തുറന്നു പറഞ്ഞത്. എന്തായാലും താരത്തിന് ആശംസകൾ നേർന്നു കൊണ്ട് എത്തുകയാണ് ഇപ്പോൾ ആരാധകർ.