കലാഭവൻ ഷാജോൺ നായകനാകുന്ന പ്രൈസ് ഓഫ് പോലീസിന് തുടക്കമായി

Advertisement

എ ബി എസ് സിനിമാസിന്റെ ബാനറിൽ അനീഷ് ശ്രീധരൻ നിർമ്മാണവും രാഹുൽ കല്യാൺ രചനയും ഉണ്ണി മാധവ് സംവിധാനവും നിർവ്വഹിക്കുന്ന “പ്രൈസ് ഓഫ് പോലീസ് “തിരുവനന്തപുരത്ത് ചിത്രീകരണം ആരംഭിച്ചു. തിരുവനന്തപുരത്തെ ചരിത്രപ്രസിദ്ധമായ വെട്ടുകാട് പള്ളിയിൽ നടന്ന ചടങ്ങിൽ, റവ.ഫാദർ ഡോ.ജോർജ് ഗോമസ് പ്രാർത്ഥനയും ആശംസയും അർപ്പിച്ച് സംസാരിച്ചു. ആദ്യ ക്ലാപ്പടിച്ചത് നടൻ കോട്ടയം രമേഷായിരുന്നു.

വ്യത്യസ്ഥങ്ങളായ കൊലപാതക പരമ്പരകൾ തേടിയുള്ള ഡി വൈ എസ് പി മാണി ഡേവിസിന്റെ അന്വേഷണയാത്രയിലൂടെയാണ് ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ ജോണറിലുള്ള പ്രൈസ് ഓഫ് പോലീസ് സഞ്ചരിക്കുന്നത്. കലാഭവൻ ഷാജോണാണ് മാണി ഡേവിസാകുന്നത്. ഷാജോണിന്റെ പോലീസ് വേഷങ്ങളുടെ കൂട്ടത്തിലേക്ക് എത്തുന്ന ശക്തമായ കഥാപാത്രമാണ് സമർത്ഥനും സത്യസന്ധനുമായ മാണി ഡേവിസ്.

കലാഭവൻ ഷാജോണിനു പുറമെ മിയ, രാഹുൽ മാധവ് , റിയാസ് ഖാൻ , തലൈവാസൽ വിജയ്, സ്വാസിക, മറീന മൈക്കിൾ , കോട്ടയം രമേഷ് , മൃൺമയി, സൂരജ് സൺ, ജസീല പർവീൺ, വി കെ ബൈജു , അരിസ്റ്റോ സുരേഷ്, നാസർ ലത്തീഫ്, ഷഫീഖ് റഹ്മാൻ , ബിജു പപ്പൻ , പ്രിയാമേനോൻ , സാബു പ്രൗദീൻ, മുൻഷി മധു , റോജിൻ തോമസ് എന്നിവരും കഥാപാത്രങ്ങളാകുന്നു. ബാനർ – എ ബി എസ് സിനിമാസ് , നിർമ്മാണം – അനീഷ് ശ്രീധരൻ , സംവിധാനം – ഉണ്ണി മാധവ് , രചന – രാഹുൽ കല്യാൺ, ഛായാഗ്രഹണം – ഷമിർ ജിബ്രാൻ , ലൈൻ പ്രൊഡ്യൂസർ – അരുൺ വിക്രമൻ , സംഗീതം, പശ്ചാത്തലസംഗീതം – റോണി റാഫേൽ , പ്രൊഡക്ഷൻ കൺട്രോളർ – ജയശീലൻ സദാനന്ദൻ , എഡിറ്റിംഗ് – അനന്തു എസ് വിജയ്, ഗാനരചന – ബി കെ ഹരി നാരായണൻ , പ്രെറ്റി റോണി , ആലാപനം – കെ എസ് ഹരിശങ്കർ , നിത്യാമാമ്മൻ , അനാമിക, കൊറിയോഗ്രാഫി – കുമാർ ശാന്തി മാസ്റ്റർ, സ്പ്രിംഗ് , കല- അർക്കൻ എസ് കർമ്മ, കോസ്റ്റ്യും – ഇന്ദ്രൻസ് ജയൻ , ചമയം – പ്രദീപ് വിതുര, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ – ജിനി സുധാകരൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – രാജേഷ് എം സുന്ദരം, അസ്സോസിയേറ്റ് ഡയറക്ടർ – അരുൺ ഉടുമ്പൻചോല , ഫിനാൻസ് കൺട്രോളർ – സണ്ണി തഴുത്തല , അസിസ്റ്റന്റ് ഡയറക്ടേഴ്സ് – അനീഷ് കെ തങ്കപ്പൻ , മുകേഷ് മുരളി, ശ്രീജിത്ത്, ജോവിത, സുജിത്ത് സുദർശൻ , പ്രൊഡക്ഷൻ മാനേജർ – പ്രസാദ് മുണ്ടേല, ഡിസൈൻസ് – പ്രമേഷ് പ്രഭാകർ , സ്റ്റിൽസ് – അജി മസ്കറ്റ്, പി ആർ ഓ – അജയ് തുണ്ടത്തിൽ