ഭര്‍ത്താവ് മരിച്ചിട്ട് ഒരാഴ്ച, മീന വീണ്ടും അഭിനയിക്കാനെത്തിയോ; സത്യാവസ്ഥ ഇതാണ്

Advertisement

.ഭര്‍ത്താവ് മരിച്ചിട്ട് ഒരാഴ്ച, മീന വീണ്ടും അഭിനയിക്കാനെത്തിയെന്ന് വാര്‍ത്ത സിനിമാമേഖലയില്‍ പരന്നു; സത്യാവസ്ഥ ഇതാണ്

ഇക്കഴിഞ്ഞ ജൂണ്‍ ഇരുപത്തിയെട്ടിനാണ് നടി മീനയുടെ ഭര്‍ത്താവ് വിദ്യസാഗര്‍ അന്തരിക്കുന്നത്. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന വിദ്യാസാഗര്‍ ചെന്നൈയിലെ ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്. പ്രിയപ്പെട്ടവന്റെ വേര്‍പാടുണ്ടാക്കിയ വേദനയിലായിരുന്നു നടിയും കുടുംബവും.തെന്നിന്ത്യയില്‍ വലിയആരാധകവൃന്ദമുള്ള മീനയെ സ്നേഹിക്കുന്നവര്‍ക്കും അത് ദുഖകരമായിരുന്നു.

സിനിമാലോകത്ത് പ്രമുഖരടക്കം മീനയ്ക്ക് ആശ്വാസ വാക്കുകളുമായി എത്തി. എന്നാല്‍ ഭര്‍ത്താവിന്റെ വിയോഗത്തില്‍ തകര്‍ന്നിരിക്കുകയാണ് മീന. അതില്‍ നിന്നും മുക്തയായി പഴയ ജീവിതത്തിലേക്ക് തിരികെ വരാന്‍ നടിയ്ക്ക് കുറച്ചധികം സമയം വേണമെന്ന് സുഹൃത്തുക്കള്‍ മാധ്യമങ്ങളിലൂടെ പറഞ്ഞിരുന്നു. അതിനിടെ നടി സിനിമയുടെ ലൊക്കേഷനിലേക്ക് എത്തിയെന്ന് അവകാശപ്പെട്ട് കൊണ്ട് ചില ചിത്രങ്ങളും വീഡിയോസുമൊക്കെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ പ്രചരിക്കുകയാണ്.

“”ഭര്‍ത്താവ് മരിച്ച് ഒരാഴ്ച കഴിഞ്ഞതിനുള്ളില്‍ മീന തിരികെ അഭിനയത്തിലേക്ക് വന്നോ എന്ന തരത്തിലുള്ള ചോദ്യവും ഉയര്‍ന്നു.ഇതോടെ നടിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനങ്ങളും എത്തി.എന്നാല്‍ കഴിഞ്ഞ മേയില്‍ മീന അഭിനയിച്ച ചിത്രചത്തിന്‍റഎ ഷൂട്ടിംങ് വാര്‍ത്തകളാണ് പുറത്തുവന്നതെന്ന് മീനയോട് അടുത്ത വൃത്തങ്ങള്‍ വെളിപ്പെടുത്തി. പഴയ ചിത്രങ്ങളും വാര്‍ത്തയുമാണ് പുറത്തുവന്നത്. അതോടെ മാധ്യമങ്ങളുടെ ഔചിത്യമില്ലായ്മയെപഴിച്ച് വിമര്‍ശകര്‍ പിന്‍വാങ്ങി

“ഭര്‍ത്താവ് മരിച്ച് നാല് ദിവസം കഴിഞ്ഞപ്പോള്‍ തന്റെ വേദന പങ്കുവെച്ച് നടി രംഗത്ത് വന്നിരുന്നു. ‘എന്റെ സ്നേഹനിധിയായ ഭര്‍ത്താവ് വിദ്യാസാഗറിന്റെ വേര്‍പാടില്‍ എനിക്ക് അതിയായ ദുഃഖമുണ്ട്. ഈ സമയത്ത് ഞങ്ങളുടെ ദുഃഖത്തില്‍ പങ്കുചേര്‍ന്ന എല്ലാ മാധ്യമങ്ങളെയും ബഹുമാനിക്കുന്നു. മാത്രമല്ല ഈ വിഷയത്തില്‍ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് ദയവ് ചെയ്ത് നിര്‍ത്തണമെന്നും നടി പറഞ്ഞു. ഒപ്പം തങ്ങള്‍ക്ക് പിന്തുണ നല്‍കിയ എല്ലാവര്‍ക്കുമുള്ള നന്ദിയും മീന രേഖപ്പെടുത്തി.

“”ബ്രോ ഡാഡി എന്ന ചിത്രത്തിലാണ് മീന അവസാനമായി മലയാളത്തില്‍ അഭിനയിച്ചത്. മോഹന്‍ലാലിന്റെ ഭാര്യയായിട്ടും പൃഥ്വിരാജിന്റെ അമ്മ വേഷത്തിലുമാണ് നടി മലയാളത്തിലേക്ക് വീണ്ടുമെത്തിയത്. ശേഷം സണ്‍ ഓഫ് ഇന്ത്യ എന്നൊരു തെലുങ്ക് ചിത്രത്തിലും നടി അഭിനയിച്ചു. അതും 2022 ല്‍ റിലീസ് ചെയ്തു. ഇനി തമിഴില്‍ ഒരുക്കുന്ന റൗഡി ബേബി എന്നൊരു സിനിമയാണ് വരാനിരിക്കുന്നത്.”