ന്യൂഡെല്‍ഹി.അയ്യപ്പനും കോശിയും സിനിമയുടെ തെലുങ്ക് പതിപ്പ് ഭീംല നായകിന്റെ ഹിന്ദി ഡബ് സിനിമയുടെ റിലീസിനുള്ള സ്റ്റേ നീക്കി ഡൽഹി ഹൈക്കോടതി. അയ്യപ്പനും കോശിയുടെയും റീമേക്കിങ് അവകാശവുമായി ബന്ധപ്പെട്ട് ജെ.എ. എന്റർടെയന്റ്മെന്റസ്, സിതാര എന്റർടെയന്റ്മെന്റസ് എന്നിവരുടെ തർക്കത്തിലാണ് നടപടി.
തെലുങ്ക് പതിപ്പിന്റെ പകർപ്പവകാശമുള്ള സിതാര എന്റർടെയന്റ്മെന്റസിനെ ഹിന്ദി റീമേക്കിന്റെ റിലീസിൽ നിന്ന് തടയാനാകില്ലെന്ന് ജസ്റ്റിസ് ജ്യോതി സിംഗ് വ്യക്തമാക്കി. അയ്യപ്പനും കോശിയും നേരിട്ട് ഹിന്ദിയിലേക്ക് മൊഴിമാറ്റം നടത്താൻ അവകാശം തങ്ങൾക്കാണെന്നാണ് ജെ.എ. എന്റർടെയന്റ്മെന്റസിന്റെ വാദം.