രാമായണം അറിഞ്ഞതും അറിയാത്തതും ,മുല്ലക്കരയുടെ പുതിയ കൃതിയുടെ സംവാദം നടത്തി

Advertisement

തിരുവനന്തപുരം. ഡിസി ബുക്ക്സ് സംഘടിപ്പിച്ച മെഗാ ബുക്ക് ഫെയറിന്റെ ഭാഗമായി മുല്ലക്കര രത്നാകരൻ രചിച്ച രാമായണം അറിഞ്ഞതും അറിയാത്തതും എന്ന പുതിയ കൃതിയുടെ സംവാദം എം. എം. അൻസാരിയുടെ അദ്ധ്യക്ഷതയിൽ നടന്നു.
പ്രശസ്ത സാഹിത്യകാരൻ ജോർജ്ജ് ഓണക്കൂർ പുസ്തകാവതരണവും ഗ്രന്ഥകാരനായ മുല്ലക്കര രത്നാകരൻ തന്റെ വീക്ഷണങ്ങളും നിരീക്ഷണങ്ങളും അവതരിപ്പിച്ചു.
സങ്കീർത്തനം ബുക്ക്സിനു വേണ്ടി ആശ്രാമം ഭാസി സ്വാഗതവും ഡി സി ബുക്ക്സ് മാനേജർ എം റ്റി ബാബു നന്ദിയും പറഞ്ഞു.
ചന്ദ്രശേഖരൻ നായർ സ്‌റ്റേഡിയത്തിൽ നടക്കുന്ന മെഗാ ബുക്ക് ഫെയർ ജൂലൈ 7 ന് സമാപിക്കും.