മണ്ണെഴുത്ത് ശില്പശാലയുംപുസ്തക പ്രകാശനവും

Advertisement

തിരുവനന്തപുരം. വെള്ളായണി കാർഷിക കോളേജിൻ്റെയും സംസ്ഥാന ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെയും സംയുക്താഭിമുഖ്യത്തിൽ മണ്ണെഴുത്ത് ശില്പശാലയും പുസ്തക പ്രകാശനവും
തിരുവനന്തപുരത്ത് വൈലോപ്പള്ളി സംസ്കൃതി
ഭവനിൽ നടന്നു. ഭാഷാഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ:എം.സത്യൻ ശില്പശാല
ഉൽഘാടനം ചെയ്തു. ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച “പഴങ്ങൾ ഭക്ഷണത്തിൽ ” എന്ന പുസ്തകം ആകാശവാണി
റിട്ട: പ്രോഗ്രാം എക്സിക്യൂട്ടീവ്
മുരളീധരൻ തഴക്കരയും,
“മണ്ണിരകളുടെ ലോകം “
എന്ന പുസ്തകം ഭാഷാ
ഇൻസ്റ്റിറ്റ്യൂട്ട് അസിസ്റ്റൻ്റ്
ഡയറക്ടർ ജിനേഷ് കുമാർ
എരമവും പ്രകാശനം ചെയ്തു. വെള്ളായണി കാർഷിക കോളേജ്
വിജ്ഞാനവ്യാപന വിഭാഗം
അസിസ്റ്റൻ്റ് പ്രൊഫസർ ഡോ: സംഗീത പുസ്തകങ്ങൾ ഏറ്റുവാങ്ങി. തുടർന്ന് മാതൃഭാഷയിലുള്ള പഠനത്തിൻ്റെ പ്രാധാന്യത്തെ അധികരിച്ച് ജിനേഷ്കുമാർ എരമവും,
ആകാശവാണിയടക്കമുള്ള ശ്രവ്യ മാധ്യമങ്ങളിൽ
കാർഷിക പ്രക്ഷേപണത്തിനായുള്ള രചനാനിർവഹണത്തെക്കുറിച്ച് മൂപ്പത് വർഷങ്ങളുടെ
കാർഷിക പ്രക്ഷേപണ
അനുഭവസമ്പത്തുള്ള
മുരളീധരൻ തഴക്കരയും
ക്ലാസ്സെടുത്തു. റിസർച്ച് ഓഫീസർ എസ്സ്. വിദ്യ നേരത്തേ സ്വാഗതം പറഞ്ഞു. ഹരിപ്രീയ മണ്ണെഴുത്ത് ശില്പശാലയുടെ
സംഘാടനത്തിന് നേതൃത്വം നൽകി. ശില്പശാലയിൽ പങ്കെടുത്ത അവസാന വർഷ കാർഷിക ബിരുദ
വിദ്യാർത്ഥികൾക്ക് വൈലോപ്പള്ളി സംസ്കൃതി
ഭവനിലെ കൂത്തമ്പലത്തിൽ
നടന്ന ശില്പശാല വേറിട്ടൊരനുഭവമായി

Advertisement