മാവേലിക്കര. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്
പ്രസിദ്ധീകരിച്ച
മുരളീധരൻ തഴക്കരയുടെ
കൃഷിയിലെ നാട്ടറിവുകൾ
എന്ന പുസ്തകത്തിൻ്റെ
7-ാം പതിപ്പ് പ്രകാശനം
ചെയ്തു. മാവേലിക്കര
ചെറുകോൽ ശുഭാനന്ദാശ്രമത്തിലെ
സർവ്വജ്ഞാനോത്സവത്തോടനുബന്ധിച്ചു നടന്ന
കാർഷിക സെമിനാറിൽ
വച്ച് ആത്മബോധോദയ സംഘം സെക്രട്ടറി ആദരണീയനായ
ഗീതാനന്ദസ്വാമി കേരള കാർഷിക സർവ്വകലാശാലാ മുൻ
അസ്സോസിയേറ്റ് ഡയറക്ടറും, മത്സ്യ ഗവേഷണ രംഗത്ത്
ശ്രദ്ധേയനുമായ
ഡോ: കെ.ജി. പത്മകുമാറിന് നൽകി നിർവഹിച്ചു. കുമരകം
കൃഷി വിജ്ഞാന കേന്ദ്രം
മേധാവി ഡോ: ജി. ജയലക്ഷ്മി,
മാന്നാർ കൃഷി ഓഫീസർ
പി.സി. ഹരികുമാർ, അപ്പർ കുട്ടനാട് വികസന സമിതി ചെയർമാനും ഗ്രാമ പഞ്ചായത്ത് അംഗവുമായ
ഗോപൻ ചെന്നിത്തല
എന്നിവർ പ്രകാശനച്ചടങ്ങിൽ പങ്കെടുത്തു.
പൊതുവിദ്യാഭ്യാസ വകുപ്പ്
ഈ വർഷം 7-ാം സ്റ്റാൻഡേർഡിലെ മലയാള
പാഠാവലിയുടെ അദ്ധ്യാപകർക്കുള്ള
റഫറൻസ്സ് പഠനസഹായിയായി
ഈ പുസ്തകം ഉൾപ്പെടുത്തിയിട്ടുണ്ട്.
കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ
ഏറ്റവുമധികം വിറ്റഴിയുന്ന
പുസ്തകങ്ങളിൽ
ഒന്നാണിത്.