രക്തപുഷ്പങ്ങൾ, ഇറ്റലി നാപ്പോളിയില്‍ മുഴങ്ങുന്നു ലാല്‍സലാം സഖാക്കളേ

Advertisement

നാപ്പോളി. (ഇറ്റലി) രക്തപുഷ്പങ്ങൾ കലാകായിക സാംസ്കാരിക വേദി ഇറ്റലിയുടെ നാപ്പോളി ഘടകം നാലാമത്തെ വാർഷിക പൊതുയോഗം നാപ്പോളിയിലെ നൊച്ചറയിൽ നടത്തി. പൊതുയോഗത്തിൽ നാപ്പോളി ഘടകം പ്രസിഡണ്ട് രാജീവ് അപ്പുക്കുട്ടൻ അധ്യക്ഷനായിരുന്നു.രക്തപുഷ്പങ്ങൾ ഇറ്റലിയുടെ ജനറൽ സെക്രട്ടറി സി. ഐ നിയാസ് പൊതുയോഗം ഉദ്ഘാടനം ചെയ്തു. സംഘടനയുടെ ചെയർമാൻ സാബു സ്കറിയ പൊതുയോഗത്തെ അഭിസംബോധന ചെയ്തു കൊണ്ട് സംസാരിച്ചു. സംഘടനയുടെ കോഡിനേറ്ററും സ്ഥാപക നേതാക്കളിൽ ഒരാളുമായ കലേഷ് കുമ്മുള്ളി സംഘടനയെപ്പറ്റി വിശദീകരിച്ചു സംസാരിച്ചു. പൊതുയോഗത്തെ ആശംസകൾ അർപ്പിച്ചുകൊണ്ട് സെക്രട്ടറി നൈനാൻ അനീഷ്, വോയിസ് ഓഫ് വുമൺ ഇറ്റലിയുടെ സെക്രട്ടറി ബിജു മോൾ, സെൻട്രൽ കമ്മിറ്റി മെമ്പർമാരായ ബിന്ദു മാത്യു, പ്രിയ നൈനാൻ, ഷാലു ജോർജ്, ജീമോൻ അമ്പഴക്കാട് എന്നിവർ സംസാരിച്ചു. സംഘാടകസമിതി ചെയർമാൻ ജയപ്രകാശ് സ്വാഗതം പറയുകയും കൺവീനർ ജോർജ് ക്രിസ്റ്റി നന്ദി അറിയിക്കുകയും ചെയ്തു.

2024 -25 വർഷത്തേക്ക് 19 അംഗ കമ്മറ്റിയെ തെരഞ്ഞെടുത്തു. സെക്രട്ടറിയായി ജയപ്രകാശിനെയും, പ്രസിഡണ്ടായി ജോർജ്ജ് ക്രിസ്റ്റീയയും ഖജാൻജിയായി ജിനു ചേർത്തലയും.വൈസ് പ്രസിഡണ്ടായി പ്രിൻഷ തോമസിനെയും ജോയിൻ സെക്രട്ടറിയായി ജിഷ സിജുവിനെയും രക്ഷാധികാരിയായി രാജീവ് അപ്പുക്കുട്ടനെയും തെരഞ്ഞെടുത്തു.നാപ്പോളി മേഖലയിലെ പ്രവാസി സുഹൃത്തുക്കളെ ഏകോപിപ്പിച്ചുകൊണ്ട് ശക്തമായി പ്രവർത്തിക്കാൻ യോഗം തീരുമാനിച്ചു

Advertisement