തന്‍റെ ചിത്രങ്ങള്‍ ഒരിക്കല്‍ ജീവന്‍ വയ്ക്കുമെന്ന് രാജാരവിവര്‍മ്മ അറിഞ്ഞിരുന്നോ

Advertisement

തിരുവനന്തപുരം. രാജാ രവിവര്‍മ്മ തന്‍റെ ക്ളാസിക് ചിത്രങ്ങള്‍ക്ക് ഒരിക്കല്‍ ജീവന്‍ വയ്ക്കുമെന്ന് ചിന്തിച്ചിരിക്കുമോ രവി വർമ്മയുടെ ചിത്രങ്ങൾക്ക് എഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ചലനം വരുത്തി തിരുവനന്തപുരത്തുകാരൻ. കഴക്കൂട്ടം സ്വദേശിയും ക്രിയേറ്റീവ് ഡിസൈനറുമായ യുഹാബ് ഇസ്മായിൽ ജീവൻ നൽകിയ ചിത്രങ്ങളാണ് ഇപ്പോൾ ട്രെൻഡിംഗ്.

കാലങ്ങളായി അനക്കമില്ലായിരുന്നു അവർക്ക്. ഒടുവിൽ നിർമിത ബുദ്ധി അവർക്ക് തുടിപ്പേകി. തലയുയർത്തി ഹംസത്തിൻറെ കൊക്കിൽ തൊടുന്ന ദമയന്തി. ജടായുവിൻറെ ചിറകരിഞ്ഞ് വീഴ്ത്തി കയ്യിലേറ്റുന്ന രാവണൻ. പൊട്ടിക്കരയുന്ന സീത. തുടങ്ങി 19 രവിവർമ്മ ചിത്രങ്ങൾക്കാണ് എഐ സഹായത്താൽ ചലനമേകിയത്.എന്തായാലും ചലിക്കുന്ന രവിവര്‍മ്മചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വന്‍ തരംഗമാണ് ഉയര്‍ത്തിയത്. സൃഷ്ടാവിന് അതിന്‍റെ വലിയ നേട്ടമൊന്നും ഉണ്ടായില്ലെങ്കിലും പലരും അത് വൈറലാക്കിക്കൊണ്ടിരിക്കുന്നു.

രണ്ടാഴ്ചയെടുത്താണ് ഇതൊരുക്കിയത്. ക്രിയേറ്റീവ് ഡിസൈനറായ യുഹാബ് കഴക്കൂട്ടം കുളത്തൂർ സ്വദേശിയാണ്.
ചിത്രങ്ങളെ ചലിപ്പിച്ച യുഹാബ് ഇസ്മായിലിനെ രാജാ രവിവർമ്മയുടെ ഓർമ്മ ദിനത്തിൽ രാജകുടുംബാംഗങ്ങൾ ആദരിച്ചു.