ഓർമകളിൽ നിറഞ്ഞ് പി ബാലചന്ദ്രൻ

Advertisement

ശാസ്താംകോട്ട : പ്രശസ്ത തിരക്കഥാകൃത്തും നടനും എഴുത്തുകാരനുമായിരുന്ന പി.ബാലചന്ദ്രന്റെ ഓർമകളിൽ നിറഞ്ഞ് ജന്മനാട്.അദ്ദേഹത്തിന്റെ ഒന്നാം ചരമ വാർഷികദിനമായ ചൊവ്വഴ്ച്ച ജന്മനാടായ ശാസ്താംകോട്ടയിലെ തറവാട്ടു വീട്ടിൽ വിവിധ മേഖലയിലെ നിരവധി പ്രമുഖർ ഓർമപുതുക്കാനെത്തി.

വൈകിട്ട് അഞ്ചോടെ നടന്ന അനുസ്മരണ പരിപാടി പ്രശസ്ത നാടക രചയിതാവും സംവിധായകനുമായ പ്രശാന്ത് നാരായൺ ദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു.തുടർന്ന് പി.ബാലചന്ദ്രനെ കുറിച്ച് തയ്യാറാക്കിയ ഡോക്യൂമെൻ്ററിയുടെ പ്രദർശനം പി.സി വിഷ്ണുനാഥ്‌ എംഎൽഎ നിർവഹിച്ചു.

പുനരധിവാസം എന്ന സിനിമയുടെ പുസ്തക രൂപത്തിലാക്കിയ തിരക്കഥ സംവിധായകൻ വി.കെ പ്രകാശ് പ്രകാശനം ചെയ്തു.സിനിമ,നാടക മേഖലയിൽ നിന്ന് മുരളീ മേനോൻ, ശ്യാമപ്രസാദ്,അലൻസിയർ,മധു ശങ്കരമംഗലം,അലിയാർ,മുരുകൻ, ഡോ.ബിജു തുടങ്ങി നിരവധിയാളുകൾ അദ്ദേഹത്തിന് സ്മരണഞ്‌ജലി അർപ്പിച്ചു.

മുൻ എം.പി കെ.സോമപ്രസാദ്,എംഎൽഎ കോവൂർ കുഞ്ഞുമോൻ,ഡോ.പി.കെ ഗോപൻ,ദേവസ്വം ബോർഡ് കോളേജ് പ്രിൻസിപ്പൽ ഡോ.ബീന,അൻവർ അലി തുടങ്ങിയവരും പങ്കെടുത്തു.ബഷീറിൻ്റെ പ്രേമലേഖനം നാടകത്തിൻ്റെ അവതരണം അനുസ്മരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ചു.2021ഏപ്രിൽ അഞ്ചിനാണ് പി.ബാലചന്ദ്രന്റെ അഭിനയ ജീവത്തിന് തിരിശീല വീണത്.

Advertisement