വേദനയകറ്റാൻ അലുമിനിയം ഫോയിൽ, ഒന്ന് പരീക്ഷിച്ച് നോക്കൂ

Advertisement

അലുമിനിയം ഫോയില്‍ നമുക്ക് ഏവര്‍ക്കും പരിചയമുള്ള സംഗതിയാണ്. വിദഗ്ദ്ധര്‍ പല ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടുന്നുണ്ടെങ്കിലും പലപ്പോഴും നമ്മള്‍ ഇത് അടുക്കളയിലും മറ്റും ഇതുപയോഗിക്കുന്നുണ്ട്. ഭക്ഷണം പൊതിഞ്ഞ് ഓഫീസിലും സ്‌കൂളിലും മറ്റും

എന്നാല്‍ ഇത് കൊണ്ട് ശരീരഭാഗങ്ങള്‍ പൊതിഞ്ഞ് വയ്ക്കുന്നതിനെക്കുറി്ച്ച് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? ഇത്തരത്തില്‍ പൊതിഞ്ഞ് സൂക്ഷിച്ചാല്‍ എന്താകും മാറ്റങ്ങള്‍? ഇത് നിങ്ങളുടെ പല ദൈനംദിന പ്രശ്‌നങ്ങള്‍ക്കും പരിഹാരമാകുമെന്നാണ് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

എന്തൊക്കെയാണ് ഇതിന്റെ ഗുണങ്ങള്‍ എന്ന് പരിശോധിക്കാം. ഇത് നിങ്ങളുടെ സന്ധികളുടെ വേദന അകറ്റാന്‍ സഹായിക്കുന്നു. പൊള്ളലേറ്റ ഭാഗത്തെ വേദന കുറയ്ക്കാനും ഇത് സഹായിക്കുന്നു. തണുപ്പ് അകറ്റാനും ഏറെ സഹായകമാണ്.

അതികഠിനമായ തണുപ്പ് മൂലം കടുത്ത കാല് വേദന അനുഭവപ്പെടുമ്പോള്‍ അഞ്ചാറ് ഷീറ്റ് അലുമിനിയം ഫോയില്‍ എടുത്ത്് പാദം പൊതിയുക. ഒരു മണിക്കൂറിന് ശേഷം എടുത്ത് മാറ്റുക പിന്നീട് അല്‍പ്പനേരം കഴിഞ്ഞ് വീണ്ടും പൊതിഞ്ഞ് വയ്ക്കുക. എല്ലാ വൈകുന്നേരവും ഇത് ആവര്‍ത്തിക്കുക. രണ്ട് രാത്രി കഴിയുമ്പോഴേക്കും നിങ്ങള്‍ക്ക് വ്യത്യാസം അനുഭവിച്ചറിയാനാകും.

വേദനയുള്ള സന്ധികളില്‍ അലുമിനിയം ഫോയില്‍ വച്ച് പൊതിയുക. ഏഴ് രാത്രി ഇതാവര്‍ത്തിച്ചാല്‍ വേദന എന്നന്നേക്കുമായി പമ്പ കടക്കും.

അമിത ക്ഷീണം ഉള്ള ദിവസങ്ങില്‍ കുറച്ച് അലുമിനിയം ഫോയില്‍ ഷീറ്റുകള്‍ ഫ്രീസറില്‍ രണ്ട് മണിക്കൂര്‍ വച്ച ശേഷം നിങ്ങളുടെ മുഖത്തിടുക, പ്രത്യേകിച്ച് കണ്‍പോളകളിലും കവിളിലും. അല്‍പ്പസമയത്തിന് ശേഷം നിങ്ങള്‍ക്ക് വല്ലാത്തൊരു സുഖം അനുഭവപ്പെടും. നിങ്ങളുടെ നിത്യവുമുള്ള വേദനകള്‍ക്ക് അലുമിനിയം ഫോയില്‍ ശമനമുണ്ടാക്കുമെങ്കിലും ഒരു ഡോക്ടറെ കണ്ട് ഇതിന്റെ കാരണം കണ്ടെത്തി ചികിത്സിച്ച് മാറ്റാന്‍ അമാന്തിക്കരുത്.

ഇതിന് പുറമെ വേറെയും ചില ഗുണങ്ങള്‍ കൂടി അലുമിനിയം ഫോയിലിനുണ്ട്. നിങ്ങള്‍ക്ക് തുണി തേയ്ക്കാന്‍ സമയമില്ലെന്ന് കരുതുക, പെട്ടെന്ന് ഒന്ന് തേയ്ക്കാന്‍ വേണ്ടി ഇത് ഒരു അലുമിനിയം ഫോയിലില്‍ ചുറ്റുക. ഒരു വശം മാത്രം തേച്ചെടുക്കുക. മറുവശം തേയ്‌ക്കേണ്ട ആവശ്യമേ ഇല്ല. രണ്ട് വശവും ഒരേസമയം തന്നെ തേച്ചെടുക്കാന്‍ സാധിക്കുന്നു.

നിങ്ങളുടെ കത്രികയുടെ മൂര്‍ച്ച കുറഞ്ഞോ? എങ്കില്‍ അത് കൊണ്ട് അലുമിനിയം ഫോയില്‍ മുറിച്ച് നോക്കൂ, കത്രിക കൂടുതല്‍ മൂര്‍ച്ച ഉള്ളതായി മാറും. നിങ്ങളുടെ വസ്ത്രത്തില്‍ പറ്റിപ്പിടിച്ച കറ കളയാനും ഇത് ഉപയോഗിക്കാം. ചെറിയ ഉരുളയാക്കി അലുമിനിയം ഫോയില്‍ എടുത്ത ശേഷം ഇതുപയോഗിച്ച് ഉരച്ചാല്‍ മതിയാകും. കറ പെട്ടെന്ന് തന്നെ അപ്രത്യക്ഷമാകും.

വീട്ടില്‍ വൈഫൈ സിഗ്നല്‍ ദുര്‍ബലമാകുന്നെങ്കില്‍ അലുമിനിയം ഫോയില്‍ കൊണ്ട് ഒരു സ്‌ക്രീന്‍ നിര്‍മ്മിച്ച് നിങ്ങള്‍ക്ക് കൂടുതല്‍ സിഗ്നല്‍ ലഭിക്കേണ്ട സ്ഥലത്തെ ഭിത്തിക്ക് എതിരെ വയ്ക്കുക. മികച്ച രീതിയില്‍ സിഗ്നല്‍ ലഭിച്ച് തുടങ്ങും.