കിടക്കാന്‍ പോകും മുമ്പ് നിങ്ങളുടെ പുതപ്പിനടിയില്‍ ഒരു സോപ്പ് വച്ച് നോക്കൂ, ഈ മാറ്റം അനുഭവിച്ചറിയൂ

Advertisement

നല്ല ഉറക്കം എല്ലാവര്‍ക്കും സ്വഭാവികമായി എപ്പോഴും ലഭിക്കണമെന്നില്ല. നിരവധി പേരാണ് ഉറക്കമില്ലായ്മയെക്കുറിച്ച് പരാതിപ്പെടുന്നത്. ഇതിന് നിരവധി കാരണങ്ങളുമുണ്ട്.

ചിലര്‍ക്ക് എന്തെങ്കിലുമൊക്കം സങ്കടങ്ങള്‍ ഉണ്ടാകും, ചിലര്‍ക്ക് കിടക്കയില്‍ നന്നായി കിടക്കാന്‍ സാധിക്കാതെ വരും. ചിലര്‍ക്ക് കാല് വേദന പോലുള്ള പ്രശ്‌നങ്ങളും ഉണ്ടാകും. കാരണം എന്തും ആയിക്കോട്ടെ നന്നായി ഉറങ്ങാന്‍ കഴിയാത്തത് ഒരു പ്രശ്‌നം തന്നെയാണ്. ഇത് നിങ്ങളുടെ നിത്യ ജീവിതത്തെയും ഏറെ ബാധിക്കും.
റെസ്റ്റ്‌ലെ്‌സ് ലെഗ്‌സ് സിന്‍ഡ്രോം അഥവ ആര്‍എല്‍എസ് അഥവാ ഉറക്കത്തില്‍ കാലിട്ടിട്ട് അടിക്കുക ് എന്നത് ഒരു ഉറക്കപ്രശ്‌നമാണ്. കാലുകള്‍ ചലിപ്പിച്ച് കൊണ്ടിരിക്കുന്ന ഒരു പ്രശ്‌നമാണ് ഇത്. വൈകുന്നേരങ്ങളിലും രാത്രിയുമാണ് ഇത് ഏറെ കാണപ്പെടുക. ഒരാള്‍ക്ക് വിശ്രമം ആവശ്യമുണ്ടെന്നതിന്റെ സൂചനയാണിത്. ചലിച്ച് കൊണ്ടരിക്കുമ്പോള്‍ പ്രശ്‌നം ഉണ്ടാകില്ല. എന്നാല്‍ ചലനം നിലയ്ക്കുമ്പോള്‍ ഈ പ്രശ്‌നം ഉണ്ടാകുന്നു. ഇത്് ഉറക്കത്തിലേക്ക് പോകാന്‍ ബുദ്ധിമുട്ടുണ്ടാക്കുന്നു. ഇത് മൂലം നിങ്ങളുടെ ജീവിതം ഏറെ ബുദ്ധിമുട്ടിലാകുന്നു. ഒരു സിനിമയ്ക്ക് പോകാനോ, ദീര്‍ഘനേരം ട്രെയിനിലോ ബസിലോ യാത്ര ചെയ്യാനോ നിങ്ങള്‍ക്ക് സാധിക്കാതെ വരുന്നു.

ആര്‍എല്‍എസിന്റെ കാരണം ഇനിയും അജ്ഞാതമാണ്. ഇത് ഞരമ്പിലെ കോശങ്ങളും പ്രശ്‌നമായാണ് വിലയിരുത്തപ്പെടുന്നത്. ചലനത്തെ നിയന്ത്രിക്കുന്ന മസ്തിഷ്‌കത്തിലെ ഞരമ്പുകളുടെ പ്രശ്‌നമാണ് ഇത്. ഇത് പാരമ്പര്യമായി കാണാറുമുണ്ട്. ശരീരത്തില്‍ ഇരുമ്പിന്റെ അളവ് കുറയുന്നത് മൂലവും കിഡ്‌നി, പ്രമേഹം പോലുള്ള അസുഖങ്ങള്‍ മൂലവും ഇത്തരം അവസ്ഥ ഉണ്ടാകാറുണ്ട്.

നിങ്ങളുടെ കിടക്കവിരിയുടെ അടിയില്‍ കാലിന്റെ ഭാഗത്തായി ഒരു ലാവന്‍ഡര്‍ സോപ്പ് വയ്ക്കുന്നത് ഏറെ ഗുണകരമാകുമെന്ന് വിദഗ്ദ്ധര്‍ പറയുന്നു. ലാവന്‍ഡറിന് ഒരു സാന്ത്വന ഗുണമുണ്ട്. നിങ്ങളുടെ കാലിന്റെ പ്രശ്‌നങ്ങള്‍ കുറഞ്ഞത് വരുന്നതായി നിങ്ങള്‍ക്ക് സ്വയം അനുഭവപ്പെടുന്നു.

ഇക്കാര്യം ശാസ്ത്രീയമായി തെളിയിച്ചിട്ടില്ലെങ്കിലും പലരും ഇത് ശരിയാണെന്ന്് പറയുന്നുണ്ട്. ഭര്‍ത്താവറിയാതെ ഇത്തരത്തില്‍ സോപ്പ് വച്ചതും അയാള്‍ പെട്ടെന്ന് ഉറക്കത്തിലേക്ക് വഴുതി വീഴുന്നതും ഒരു സ്ത്രീ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.
ഏതായാലും ഈ പ്രശ്‌നമുള്ളവര്‍ ഇതൊന്ന് പരീക്ഷിക്കുന്നത് നന്നായിരിക്കും.