ദേഷ്യവും സങ്കടവും വരുമ്പോള്‍ നമ്മള്‍ കരയുന്നത് എന്ത് കൊണ്ടെന്ന് അറിയാമോ?

Advertisement

നിങ്ങള്‍ വഴക്കിടുമ്പോള്‍ നിങ്ങളുടെ പാദം അറിയാതെ ഭൂമിയില്‍ നിന്ന് ഉയരുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ? നിങ്ങളുടെ ഉപ്പൂറ്റി നിങ്ങള്‍ താഴെ മുട്ടിക്കാറേയില്ല. ഇതിനിടെ കണ്ണീര് വരുന്നുമുണ്ടാകും.

ദേഷ്യം വരുമ്പോള്‍ ശരീരം നിങ്ങളുടെ നിയന്ത്രണത്തില്‍ അല്ലാതെ ആകുന്നു. കണ്ണീരും നിയന്ത്രിക്കാന്‍ സാധിക്കില്ല. എന്നാല്‍ ഇങ്ങനെ കണ്ണീര് വരുന്നതിന് പിന്നില്‍ വലിയൊരു ശാസ്ത്രമുണ്ട്. ദേഷ്യം വരുമ്പോള്‍ ഉണ്ടാകുന്ന കണ്ണീര് ശരീരത്തിന്റെ ഒരു സ്വഭാവിക പ്രതികരണം മാത്രമാണ്.

നമുക്ക് ശക്തമായി ദേഷ്യമോ സങ്കടമോ വേദനയോ അത്ഭുതമോ ഉണ്ടാകുമ്പോള്‍ കണ്ണ് നിറയാറുണ്ട്. എന്നാല്‍ വാര്‍ദ്ധക്യത്തില്‍ ദേഷ്യം ഒരു വികാരമല്ല. ഇത് വികാരത്തോടുള്ള പ്രതികരണമാണ്. നിസഹായവസ്ഥയിലും നമുക്ക് കണ്ണീര് വരാറുണ്ട്.

നമുക്ക് ദേഷ്യം വരുമ്പോള്‍ ശരീരത്തില്‍ ധാരാളം ഹോര്‍മോണുകള്‍ ഉത്പാദിപ്പിക്കപ്പെടുന്നു. ഹൃദയമിടിപ്പ് വര്‍ദ്ധിക്കുന്നത് മുതല്‍ കൈവിറയ്ക്കലും ഹ്രസ്വ ഓര്‍മ്മ നഷ്ടമാകലും അടക്കം സംഭവിക്കുന്നു. അപകടഘട്ടങ്ങളില്‍ നമ്മുടെ ശരീരം ചില മുന്നറിയിപ്പുകളും നല്‍കാറുണ്ട്.

എന്നാല്‍ ദേഷ്യം വരുമ്പോള്‍ കണ്ണ് നിറയാതിരിക്കാന്‍ ചില മാര്‍ഗങ്ങള്‍ ഉണ്ട്. ദീര്‍ഘനിശ്വാസം എടുക്കുന്നത് ഒരു പരിധി വരെ നിയന്ത്രിക്കാന്‍ സാധിക്കും. ഇതിന് പുറമെ ആ രംഗത്ത് നിന്ന് സ്ഥലം വിടുന്നതും നല്ലതായിരിക്കും. കുറച്ച് വെള്ളം കുടിക്കുകയോ ശുദ്ധവായു ശ്വസിക്കുകയോ ചെയ്യുന്നതും ദേഷ്യം നിയന്ത്രിക്കാന്‍ സാധിക്കും. നിങ്ങള്‍ക്ക് ദേഷ്യം ഉണ്ടാകാന്‍ കാരണമായ സ്ഥലത്ത് നിന്ന് മാറി നില്‍ക്കുകയാണ് നിങ്ങളുടെ രക്തസമ്മര്‍ദ്ദവും ദേഷ്യവും നിയന്ത്രിക്കാനുള്ള മാര്‍ഗം.

കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും ദേഷ്യം വരുമ്പോള്‍ കണ്ണീര് വരുന്നത് നല്ലത് തന്നെയാണെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. കരയുനനത് കൊണ്ട് ശരീരത്തിലെ ഓക്‌സിടോസിനെയും പ്രോലാക്ടിനെയും പുറന്തള്ളാന്‍ സാധിക്കുന്നു. ഇതിലൂടെ ഹൃദയത്തെ സാധാരണ നിലയിലേക്ക് കൊണ്ടുവരാനും നിങ്ങളുടെ സമ്മര്‍ദ്ദം കുറയ്ക്കാനും സാധിക്കും.

ദേഷ്യംവരുമ്പോള്‍ അല്‍പ്പം കരയുന്നത് കൊണ്ട് യാതൊരു കുഴപ്പവുമില്ല. ഇത് തികച്ചും സാധാരണയായ ഒരു ശാരീരിക പ്രവര്‍ത്തനമാണ്. ശരീരം സ്വയം പ്രതിരോധിക്കാന്‍ കണ്ടെത്തിയ സ്വാഭാവിക പ്രക്രിയ.

Advertisement