ഗ്രാമ്പൂവിനെ എല്ലാവർക്കും മസാല ആയി മാത്രമാണ് അറിയാവുന്നതല്ലേ. ആഹാര സാധനങ്ങളിൽ രുചി വർദ്ധിപ്പിക്കുന്നതിൽ ഗ്രാമ്പൂവിനുള്ള പങ്ക് ചില്ലറയല്ല.
ഏറ്റവും സാധാരണയായി വീട്ടിൽ കാണുന്ന സുഗന്ധ വ്യഞ്ജനങ്ങളിൽ ഒന്നാണ് ഗ്രാമ്പൂ. രുചിയ്‌ക്കും മണത്തിനപ്പുറം നിരവധി ഔഷധ ഗുണങ്ങളുള്ള ഒന്നാണിത്.
ഗ്രാമ്പൂ സ്ഥിരമായി കഴിക്കുന്നത് പല ആരോഗ്യ പ്രശ്‌നങ്ങളെയും ചെറുക്കും. ഫോസ്ഫറസ്, സോഡിയം, പൊട്ടാസ്യം, വിറ്റാമിൻ കെ, ഫൈബർ, ഒമേഗ 3 ഫാറ്റി ആസിഡുകൾ, മഗ്നീഷ്യം, ഇരുമ്പ് തുടങ്ങിയ ധാരാളം പോഷകങ്ങളുടെ കലവറയാണ് ഗ്രാമ്പൂ. ഉറങ്ങുന്നതിനുമുൻപ് രണ്ട് ഗ്രാമ്പൂ നന്നായി ചവച്ചരച്ച് ഒരു ഗ്ലാസ് ചൂടുവെള്ളം കുടിച്ചാൽ ശരീരത്തിന് ധാരാളം ഗുണങ്ങളുണ്ട്. ഇത് ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു, തലവേദന ഒഴിവാക്കാൻ സഹായിക്കുന്നു, വായ് നാറ്റം ഉണ്ടെങ്കിലും ഇങ്ങനെ ചെയ്യുന്നത് വളരെ നല്ലതാണ്.
ഗ്രാമ്പൂ മികച്ച അണുനാശിനിയാണ്. അതിനാൽ പൊള്ളിയതിനും മുറിവുകൾക്കും നല്ലൊരു മരുന്നാണ്. ഫംഗസ്, ബാക്ടീരിയ എന്നിവയ്‌ക്കെതിരെ ഇത് പ്രവൃത്തിക്കും. തൊണ്ട വേദനയ്‌ക്കും മികച്ച മരുന്നാണ് ഗ്രാമ്പൂ. വെറുതെ വായിലിട്ട് ചവച്ചാൽ മാത്രം മതി തൊണ്ടവേദന പമ്പ കടക്കാൻ. മലബന്ധം, വയറുവേദന,വയറിളക്കം, ഛർദ്ദി തുടങ്ങിയ പ്രശ്‌നങ്ങൾക്കും ഗ്യാസ് സംബന്ധമായ പ്രശ്‌നങ്ങൾക്കും ഇത് ഗുണം ചെയ്യും. ഗ്രാമ്പൂ ഇട്ട ചായ ഞരമ്പുകളെ ശാന്തമാക്കി സമ്മർദ്ദമില്ലാതാക്കുന്നു. ഹോർമോണുകളുടെ ഉത്പാദനത്തിനും ഗ്രാമ്പൂ നല്ലതാണ്. ചർമ്മത്തെ യുവത്വമുള്ളതാക്കുന്നതിനും ഗ്രാമ്പൂവിന്റെ പങ്ക് ഒഴിച്ചുകൂടാനാകാത്ത ഒന്നാണ്.
ഗ്രാമ്പൂ ചവച്ചരച്ച് കഴിക്കാൻ മടിയും ബുദ്ധിമുട്ടുമുള്ളവരാണ് ഭൂരിഭാഗം ആളുകളും. എന്നാൽ ഇതിനും പരിഹാരമുണ്ട്. നന്നായി പൊടിച്ച ഗ്രാമ്പൂ ഒരു ഗ്ലാസ് വെള്ളത്തിൽ തിളപ്പിക്കുക. ഈ വെള്ളം ചെറുചൂടോടെ കുടിക്കുന്നതും ഓരേ ഫലമാണ് നൽകുന്നത്. ജലദോഷം, മലബന്ധം എന്നിവയ്‌ക്കായി അര സ്പൂൺ തേനിൽ ഒരു ഗ്രാമ്പൂ പൊടിച്ച് കഴിക്കുന്നത് നല്ലതാണ്. കുട്ടികൾകളിലാണ് മികച്ച ഫലം നൽകുന്നത്.