കരളിനെ സംരക്ഷിക്കാൻ ഇവയൊന്ന് പരീക്ഷിച്ച് നോക്കൂ

Advertisement


കരൾ നമ്മുടെ ദഹനപ്രക്രിയയിൽ നിർണായക പങ്ക് വഹിക്കുന്നു. ഇത് മാത്രമല്ല രക്തത്തിൽ നിന്ന് വിഷവസ്തുക്കൾ നീക്കം ചെയ്യാനും ചിലതരം വൈറ്റമിനുകളും ധാതുക്കളും ശേഖരിച്ച് വയ്ക്കാനുമെല്ലാം കരൾ സഹായിക്കുന്നു. ശരീരത്തിൻറെ പവർ ഹൗസ് എന്ന് കരളിനെ വിളിക്കുന്നതും ഇത് കൊണ്ടെല്ലാമാണ്. ഇത്രയും പ്രധാനപ്പെട്ട കരളിനെ ആരോഗ്യത്തോടെ സംരക്ഷിക്കാൻ സഹായിക്കുന്ന ചില ഭക്ഷണവിഭവങ്ങൾ പരിചയപ്പെടാം.

  1. വീറ്റ് ഗ്രാസ്

വീറ്റ് ഗ്രാസ് അഥവാ ഗോതമ്പ് പുല്ല് ആരോഗ്യ ഗുണങ്ങൾ നിറഞ്ഞ ഒരു മികച്ച ഭക്ഷണമാണ്. മുളപ്പിച്ച ഗോതമ്പ് പാകി കിളിർപ്പിക്കുന്നതാണ് വീറ്റ് ഗ്രാസ്. ഇലകൾക്ക് അഞ്ചോ ആറോ ഇഞ്ച് നീളം ആകുമ്പോൾ ഇവ മുറിച്ചെടുത്ത് ഉപയോഗിക്കാം. വൈറ്റമിൻ എ, സി, ഇ, കെ എന്നിവ കൂടാതെ ബി കോംപ്ലക്സ് വൈറ്റമിനുകളും ഇതിൽ അടങ്ങിയിരിക്കുന്നു. വീറ്റ് ഗ്രാസ് കരളിനെ ശുദ്ധീകരിക്കാൻ സഹായിക്കുന്നു. ഇതിൽ അടങ്ങിയിരിക്കുന്ന ക്ലോറോഫിൽ ഹാനികരമായ വസ്തുക്കളെ കരളിൽ നിന്ന് നീക്കം ചെയ്ത് കരളിനെ ആരോഗ്യത്തോടെ സംരക്ഷിക്കുന്നു.

  1. ബീറ്റ്റൂട്ട്

നൈട്രേറ്റും ബീറ്റലെയ്ൻസ് എന്ന ആൻറി ഓക്സിഡൻറുകളും അടങ്ങിയ ബീറ്റ് റൂട്ടും കരളിൻറെ നീർക്കെട്ട് കുറയ്ക്കാൻ സഹായകമാണ്. കോശങ്ങളെ വളരാനും പ്രവർത്തിക്കാനും സഹായിക്കുകയും രക്തക്കുഴലുകൾക്ക് വരുന്ന ക്ഷതം നിയന്ത്രിക്കുകയും ചെയ്യുന്ന വൈറ്റമിൻ ബി9 എന്ന ഫോളേറ്റും ബീറ്റ് റൂട്ടിൽ ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് ഹൃദയാഘാത, പക്ഷാഘാത സാധ്യതയും ലഘൂകരിക്കുന്നു.

  1. മുന്തിരിങ്ങ

ആൻറിഓക്സിഡൻറുകളുടെ തോത് ഉയർത്തുന്ന മുന്തിരിങ്ങയും കരൾ വീക്കവും കരൾ നാശവും നിയന്ത്രിക്കുന്നു. അർബുദത്തെ നിയന്ത്രിക്കാനും കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കാനും ഓർമ്മശക്തി വർധിപ്പിക്കാനുമെല്ലാം മുന്തിരിങ്ങ നല്ലതാണ്.

  1. പച്ചക്കറികൾ

ബ്രക്കോളി, കാബേജ് ഇനത്തിൽപ്പെട്ട ബ്രസൽസ് സ്പ്രൗട്സ് തുടങ്ങിയ പച്ചക്കറികളും കരളിനെ ശുദ്ധീകരിക്കുന്നതിൽ നിർണായക പങ്ക് വഹിക്കും. ബ്രക്കോളി നിത്യഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് കരളിനുണ്ടാകുന്ന അർബുദത്തെ തടയുമെന്ന് എലികളിൽ നടത്തിയ പഠനവും ചൂണ്ടിക്കാട്ടുന്നു.

  1. വാൾനട്ട്

ഫാറ്റി ലിവർ രോഗം തടയാൻ ദിവസവും ഒരു പിടി വാൾനട്ട് കഴിക്കുന്നത് സഹായിക്കും. കരളിനെ ആരോഗ്യത്തോടെ സൂക്ഷിക്കാനും വാൾനട്ട് വളരെ നല്ലതാണ്. ഇതിലെ ഒമേഗ-3, ഒമേഗ-6 ഫാറ്റി ആസിഡുകളും പോളിഫെനോൾ ആൻറി ഓക്സിഡൻറുകളും കരളിന് ഫലപ്രദമാണ്.

1 COMMENT

Comments are closed.