ഏഴയലത്ത് അടുക്കില്ല വൃക്ക രോ​ഗം; ഇവയൊന്ന് പരീക്ഷിച്ച് നോക്കൂ

Advertisement

കൊച്ചുകുട്ടികളില്‍ മുതല്‍ മുതിര്‍ന്നവരില്‍ വരെ കണ്ടുവരുന്ന അസുഖമാണ് വൃക്കയിലെ കല്ല്. ഇതുകാരണമുണ്ടാകുന്ന അതികഠിനമായ വേദന പലരുടെയും മാനസികാവസ്ഥയെ തന്നെ ബാധിക്കുന്നുണ്ട്.

നാഷണല്‍ കിഡ്നി ഫൗണ്ടേഷന്റെ കണക്കുകള്‍ പ്രകാരം ഓരോ വര്‍ഷവും അഞ്ച്ലക്ഷത്തിലധികം ആളുകളെ കിഡ്നി സ്റ്റോണ്‍ കാരണം അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിക്കുന്നുണ്ട്. എന്നാല്‍ ഇത് സംബന്ധിച്ച്‌ നടത്തിയ ഒരു പഠനത്തില്‍ ചില പാനീയങ്ങള്‍ക്ക് വൃക്കയിലെ കല്ലിനെ പുറന്തള്ളാനുള്ള കഴിവുണ്ട് എന്നാണ് പറയുന്നത്. ആ പാനീയങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം.

വെള്ളം

ആവശ്യത്തിന് വെള്ളം കുടിക്കാത്തത് വൃക്കയില്‍ കല്ലുകള്‍ ഉണ്ടാകുന്നതിനുള്ള ഒരു പ്രധാന കാരണമാണ്. അതിനാല്‍ ധാരാളം വെള്ളം കുടിക്കുന്നത് നല്ലതാണ്. ശരീരത്തിലുണ്ടാകുന്ന വിഷാംശങ്ങളെ പുറന്തള്ളാന്‍ ഇത് സഹായിക്കുന്നു.

പാല്‍

പാലില്‍ കാല്‍ഷ്യം ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് വൃക്കയിലുണ്ടാകുന്ന കല്ലിനെ അകറ്റാന്‍ സഹായിക്കുന്നു എന്നാണ് പഠനറിപ്പോര്‍ട്ടില്‍ പറയുന്നത്. ഓക്സലേറ്റുകളുടെ ആഗിരണം ചെയ്യുന്നത് കാല്‍ഷ്യം കുറയ്ക്കുന്നതിലൂടെയാണ് ഇതിന് സാധിക്കുന്നത്.

നാരങ്ങാ വെള്ളം

ചെറുചൂടുള്ള വെള്ളത്തില്‍ ചെറുനാരങ്ങാ നീര് ചേര്‍ത്ത് കുടിക്കുന്നത് ഉന്മേഷം നല്‍കുമെന്നത് മാത്രമല്ല, ശരീരത്തില്‍ ജലാംശം നിലനിര്‍ത്തി വൃക്കയില്‍ കല്ലുകള്‍ ഉണ്ടാകുന്നത് തടയാന്‍ സഹായിക്കുന്നു.

ആപ്പിള്‍ സിഡെര്‍ വിനിഗര്‍

ഒരു ഗ്ലാസ് വെള്ളത്തില്‍ രണ്ട് ടേബിള്‍സ്പൂണ്‍ ആപ്പിള്‍ സിഡെര്‍ വിനിഗര്‍ ഒഴിച്ച്‌ കുടിക്കുന്നത് വൃക്കയിലെ കല്ലുകളെ അലിയിക്കുന്നതിന് സഹായിക്കും. എന്നാല്‍ ഒരുപാട് അളവില്‍ ആപ്പിള്‍ സിഡെര്‍ വിനിഗര്‍ കുടിക്കാന്‍ പാടുള്ളതല്ല.

Advertisement