ആരോഗ്യമില്ലാതെ എന്തുണ്ടായിട്ടും കാര്യമില്ല. ഏറ്റവും പ്രധാനമായും വേണ്ടത് ആരോഗ്യം തന്നെയാണെന്നതിൽ നമുക്ക് സംശയമില്ല. തിരക്ക് പിടിച്ച ജീവിതത്തിനിടയിൽ ആരോഗ്യസംരംക്ഷണത്തെക്കുറിച്ച് മറന്നു പോകരുത്.
രോഗപ്രതിരോധശേഷിയാണ് ആരോഗ്യസംരംക്ഷണത്തിന് ഏറ്റവും പ്രധാനമായും വേണ്ടത്. നമ്മൾ കഴിയ്ക്കുന്ന ആഹാരം തന്നെയാണ് പ്രധാനമായും നമ്മുടെ ആരോഗ്യസ്ഥിതി നിർണയിക്കുന്നത്.അതിനായി രോഗപ്രതിരോധ ശേഷി കൂട്ടുന്ന ഭക്ഷണങ്ങൾ നമ്മൾ നിർബന്ധമായും ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടതുണ്ട്.
ആരോഗ്യസംരംക്ഷണത്തിനും രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നതിനും വേണ്ടി ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ചില ഭക്ഷണങ്ങളുണ്ട്. അവയെ ഇനി നിർബന്ധമായും ഭക്ഷണമേശയിലെത്തിക്കാം. ഇഷ്ടമില്ലെന്ന് കരുതി മാറ്റിവെയ്ക്കുന്ന ഭക്ഷണങ്ങളുണ്ടാവില്ലേ? അവയ്‌ക്കെല്ലാം നമ്മുടെ ആരോഗ്യം സംരംക്ഷിക്കുന്നതിൽ വലിയ പ്രാധാന്യമുണ്ട്.
ഈ ഭക്ഷണങ്ങളാണ് രോഗപ്രതിരോധ ശേഷി കൂട്ടാൻ നമ്മളെ സഹായിക്കുന്നത്. അതിനാൽ ഡയറ്റിലുൾപ്പെടുത്താം ഈ ആറ് ഭക്ഷണങ്ങൾ.
ചീരയാണ് ഇതിൽ പ്രധാനി. ഇലക്കറികൾക്ക് വലിയ പ്രാധാന്യം നാം ഡയറ്റിൽ നൽകേണ്ടതുണ്ട്. വിറ്റാമിൻ എ,സി, ഇ, കെ, പൊട്ടാസ്യം, കാത്സ്യം തുടങ്ങിയ ഒട്ടേറെ ഘടകങ്ങൾ അടങ്ങിയതാണ് ചീര. ഇവയിലെ വിറ്റാമിൻ സിയും മറ്റ് ആന്റി ഓക്‌സിഡന്റുകളുമാണ് രോഗ പ്രതിരോധശേഷി വർധിപ്പിക്കാൻ നമ്മളെ പ്രാപ്തരാക്കുന്നത്.
ഓറഞ്ച് പോലുള്ള സിട്രസ് പഴങ്ങളിൽ വിറ്റാമിൻ സി ധാരാളമായി കാണാം. തണുപ്പ് സമയത്ത് കഴിക്കാൻ പറ്റിയ വിറ്റാമിൻ സി അടങ്ങിയ ഒരു പഴം കൂടിയാണ് ഓറഞ്ച്.
അതിനാൽ ദിവസവും ഓരോ ഓറഞ്ച് ഡയറ്റിൽ ഉൾപ്പെടുത്തുന്നത് നമ്മുടെ രോഗ പ്രതിരോധശേഷി കൂട്ടും.
തൈരും പ്രധാനപ്പെട്ടൊരു ഭക്ഷണമാണ്. പ്രോട്ടീൻ, കാത്സ്യം, ലാക്ടിക് ആസിഡ്, സിങ്ക്, വിറ്റാമിനുകളായ ഡി, ബി-2, ബി-12, ബി-5 എന്നിവ അടങ്ങിയിരിക്കുന്ന തൈര് എന്നിവ അടങ്ങിയ തൈര് നിസാരമെന്നും കരുതരുത്. ഡയറ്റിൽ നിന്നും ഒഴിവാക്കാൻ പാടില്ലാത്ത ഭക്ഷണമാണ്.
സ്‌ട്രോബെറി എല്ലാവർക്കും ഇഷ്ടമുള്ള ഒരു ഫലമല്ല. എന്നാൽ അവയെ മാറ്റിനിർത്താൻ കഴിയില്ല. വിറ്റാമിൻ സി, ആന്റി ഓക്‌സിഡന്റുകൾ എന്നിവ ഇവയിൽ ധാരളമായുണ്ട്. അതിനാൽ ഇവ ഡയറ്റിൽ നിന്നും മാറ്റിനിർത്തരുത്. ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്തി രോഗപ്രതിരോധശേഷി കൂട്ടാം.
ഇഞ്ചിയാണ് അടുത്തതായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. ആന്റിഓക്‌സിഡന്റുകൾ ധാരാളമുള്ള ഇഞ്ചി ശരീരത്തിന്റെ പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കും. ജ്യൂസുകളിലും കറികളിലുമെല്ലാം ഇഞ്ചി കൂടുതലായി ഉപയോഗിക്കുന്നത് ഗുണം ചെയ്യും.