തൈറോയ്ഡിനെ അവഗണിക്കരുത്, ചിലകാര്യങ്ങള്‍ അറിയാം

Advertisement

ഒരു മാതിരി എന്തുരോഗത്തിന് പരിശോധനയ്ക്കുപോയാലും ഡോക്ടര്‍മാര്‍ തൈറോയ്ഡ് പരിശോധിക്കാന്‍ പറഞ്ഞുവിടുന്നത് കണ്ടിട്ടുണ്ടോ, ഒരുപാട് രോഗങ്ങള്‍ക്ക് മൂലകാരണമാണ് തൈറോയ്ഡ് തകരാറുകള്‍. ഹൈപ്പോ തൈറോയിഡിസമുള്ള സ്ത്രീകളില്‍ അമിത രക്തസ്രാവത്തോടു കൂടിയും അസഹ്യവേദനയോടെയും ആര്‍ത്തവം വരാം. ചിലരില്‍ കൊളസ്ട്രോള്‍ ലെവല്‍ കുറയുന്നുണ്ടെങ്കില്‍ അത് ഹൈപ്പര്‍തൈറോയിഡിസത്തിന്റെ ലക്ഷണമാകാം.

തൈറോയ്ഡ് ഹോര്‍മോണിന്റെ ഉല്‍പാദനം കൂടുന്നതാണ് ഹൈപ്പര്‍ തൈറോയ്ഡിസം. തൈറോയ്ഡ് ഹോര്‍മോണിന്റെ ഉല്‍പാദനം കുറയുന്നത് ഹൈപ്പോ തൈറോയ്ഡിസം. കഴുത്തില്‍ നീര്‍ക്കെട്ട്, മുഴ പോലെ കാണപ്പെടുക, ശബ്ദം അടയുക തുടങ്ങിയവയാണ് തൈറോയ്ഡ് പ്രശ്നങ്ങളുടെ പ്രധാന ലക്ഷണം. ശരീര ഭാരത്തിലുണ്ടാകുന്ന വ്യതിയാനങ്ങളും തൈറോയ്ഡിന്റെ ലക്ഷണമാകാം. തൈറോയ്ഡ് ഹോര്‍മോണുകള്‍ കൂടിയാല്‍ (ഹൈപ്പര്‍ തൈറോയ്ഡിസം) ശരീരഭാരം കുറയും. ഹോര്‍മോണ്‍ കുറഞ്ഞാല്‍ (ഹൈപ്പോ തൈറോയ്ഡിസം) ശരീരഭാരം കൂടും.

ഹൈപ്പോ തൈറോയിഡിസമുള്ള സ്ത്രീകളില്‍ അമിത രക്തസ്രാവത്തോടു കൂടിയും അസഹ്യവേദനയോടെയും ആര്‍ത്തവം വരാം. ചിലരില്‍ കൊളസ്ട്രോള്‍ ലെവല്‍ കുറയുന്നുണ്ടെങ്കില്‍ അത് ഹൈപ്പര്‍തൈറോയിഡിസത്തിന്റെ ലക്ഷണമാകാം. അമിത ക്ഷീണവും തൈറോയ്ഡ് മൂലം ഉണ്ടാകാം. വിഷാദം ഇന്ന് പലര്‍ക്കുമുള്ള ആരോഗ്യ പ്രശ്‌നമാണ്. എന്നാല്‍ ചിലപ്പോഴൊക്കെ ഇതിന്റെ പിന്നിലും ഹൈപ്പോ തൈറോയിഡിസമാകാം. മലബന്ധം, വയറിളക്കം, അനിയന്ത്രിതമായ ശോധന എന്നിവയുടെ പ്രധാന കാരണങ്ങളിലൊന്ന് തൈറോയ്ഡിന്റെ ക്രമം തെറ്റിയ സാന്നിദ്ധ്യമാകാം. സന്ധികളിലും പേശികളിലുമുണ്ടാകുന്ന വേദനയും തൈറോയ്ഡിന്റെ ഏറ്റക്കുറച്ചിലുകള്‍ കാരണമാകാം.

ശ്രദ്ധിക്കുക: മേല്‍പ്പറഞ്ഞ ലക്ഷണങ്ങള്‍ കാണുന്നപക്ഷം സ്വയം രോഗ നിര്‍ണയത്തിന് ശ്രമിക്കാതെ നിര്‍ബന്ധമായും ഡോക്ടറെ ‘കണ്‍സള്‍ട്ട്’ ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.

തൈറോയ്ഡിന്റെ പ്രവര്‍ത്തനത്തിന് ആവശ്യമായ പോഷകങ്ങള്‍ അടങ്ങിയ ചില ഭക്ഷണങ്ങള്‍: പഴങ്ങള്‍, പച്ചക്കറികള്‍, മുട്ട, പയര്‍ വര്‍ഗങ്ങള്‍, പാല്‍, വെണ്ണ, തൈര്, വെളിച്ചെണ്ണ, നട്‌സ്, ഗ്രീന്‍ ടീ തുടങ്ങിയവ എല്ലാം ഡയറ്റില്‍ ഉള്‍പ്പെടുത്താം.

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.