വയറിലെ കൊഴുപ്പ് കുറയ്ക്കാൻ ജീവിതശൈലിയിൽ വരുത്തേണ്ട ചില മാറ്റങ്ങൾ

Advertisement

വയറിലെ കൊഴുപ്പ് ഇന്ന് പലരേയും അലട്ടുന്ന പ്രശ്നമാണ്. ആരോഗ്യത്തിന് ദോഷകരമായ ഒന്നാണ് ‘വിസറൽ കൊഴുപ്പ്. കരൾ, ആമാശയം, കുടൽ എന്നിവയുടെ ആരോ​ഗ്യത്തെയും ഈ കൊഴുപ്പ് ബാധിക്കാമെന്ന് ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നു. വയറിലെ കൊഴുപ്പ് അല്ലെങ്കിൽ വിസറൽ ബോഡി ഫാറ്റ് എന്ന് വിളിക്കപ്പെടുന്ന കൊഴുപ്പ് എല്ലാത്തിനേക്കാളും അപകടകരമാണ്.

ആപ്പിളിന്റെ ആകൃതിയിലുള്ള ശരീരമുള്ള ആളുകളിൽ വയറിലെ കൊഴുപ്പ് / പൊണ്ണത്തടി കാണപ്പെടുന്നു. മറ്റ് ശരീര തരങ്ങളെ അപേക്ഷിച്ച് കൂടുതൽ ആരോഗ്യപ്രശ്നങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഒരു വ്യക്തിക്ക് അടിവയറിന് ചുറ്റും കൂടുതൽ കൊഴുപ്പ് ഉണ്ടെങ്കിൽ ഹൃദയ സംബന്ധമായ അസുഖങ്ങൾ വരാനുള്ള സാധ്യത, ടൈപ്പ് 2 പ്രമേഹം, മെറ്റബോളിക് സിൻഡ്രോം, കരൾ രോഗം, കാൻസർ എന്നിവയ്ക്കുള്ള സാധ്യത കൂടുതലാണ്.

വിസറൽ കൊഴുപ്പ് കൂടുന്നത് നമ്മുടെ മെറ്റബോളിസത്തെ മന്ദഗതിയിലാക്കുന്നു. ഇൻസുലിൻ പ്രതിരോധത്തിന് കാരണമായേക്കാം. അതുവഴി രക്തത്തിലെ പഞ്ചസാരയുടെ വർദ്ധനവും ടൈപ്പ് 2 പ്രമേഹ സാധ്യതയും ഉണ്ടാക്കാം. വയറിലെ കൊഴുപ്പിന്റെ പ്രശ്നം അമിതവണ്ണമുള്ളവരിൽ മാത്രം ഒതുങ്ങുന്നില്ല. ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുന്നത് വയറിലെ കൊഴുപ്പ് കുറയ്ക്കുന്നതിന് സഹായിക്കും.

വിസറൽ കൊഴുപ്പ് ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്ന ഒന്നാണ്. വിസറൽ കൊഴുപ്പ് രക്തസമ്മർദ്ദം വർദ്ധിപ്പിക്കുന്നതിലൂടെ മൊത്തത്തിലുള്ള ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. ഹൃദ്രോഗം, സ്ട്രോക്ക്, പ്രമേഹം, ഇൻസുലിൻ പ്രതിരോധം, ചില അർബുദങ്ങൾ തുടങ്ങിയവ ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നതായും അമേരിക്കൻ ഹാർട്ട് അസോസിയേഷൻ വ്യക്തമാക്കുന്നു.

ഉറക്കസമയവും പോഷകപ്രദമായ പ്രഭാതഭക്ഷണം പോലും ശരീരത്തിലെ അമിത കൊഴുപ്പ് കുറയ്ക്കുന്നതിന് സഹായിക്കും. വ്യായാമം ചെയ്യാത്തവരോ അല്ലെങ്കിൽ ഉദാസീനമായ ജീവിതശെെലി പിന്തുടരുന്നവരിൽ വയറിലെ കൊഴുപ്പ് കുറയാനുള്ള സാധ്യത കുറവാണ്. അതിനാൽ ദിവസവും 30 മിനുട്ട് വ്യായാമം ചെയ്യാൻ‌ സമയം മാറ്റി വയ്ക്കുക. യോഗ, ഇൻഡോർ എയ്റോബിക് വ്യായാമങ്ങൾ എന്നിവ ശീലമാക്കുക.

‘സ്ത്രീകൾക്ക് പ്രായമാകുമ്പോൾ പ്രത്യേകിച്ച് ആർത്തവവിരാമത്തിന് ശേഷം ശരീരഭാരം കൂട്ടുന്നില്ലെങ്കിലും വയറിൽ കൂടുതൽ വിസറൽ കൊഴുപ്പ് ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.. അമിതമായി മദ്യം കഴിക്കുന്നത് പുരുഷന്മാരിൽ കൂടുതൽ വയറ്റിലെ കൊഴുപ്പിന് കാരണമാകും…’ – അമൃത ആശുപത്രിയിലെ ചീഫ് ക്ലിനിക്കൽ ന്യൂട്രീഷനിസ്റ്റ് ഡോ. ചാരു ദുവ പറഞ്ഞു.