ചെങ്കണ്ണ്‌ പടരാതിരിക്കാന്‍ ഇവ ശ്രദ്ധിക്കൂ

Advertisement

കുട്ടികള്‍ മുതല്‍ മുതിര്‍ന്നവരെ വരെ ബാധിക്കുന്ന രോഗമാണ്‌ ചെങ്കണ്ണ്‌, ഇപ്പോള്‍ നിരവധി പേരില്‍ ഈ രോഗം വ്യാപകമായി കണ്ടു വരുന്നു.

വൈറസ്‌ മൂലമുണ്ടാകുന്ന ഈ രോഗം പ്രായഭേദമന്യേ എല്ലാവരിലും കണ്ടുു വരുന്നു. മദ്രാസ്‌ ഐ എന്നറിയപ്പെടുന്ന ചെങ്കണ്ണിന്റെ ശാസ്‌ത്രീയ നാമം കണ്‍ജന്റുവൈറ്റിസ്‌ എന്നാണ്‌. വിദേശ രാജ്യങ്ങളില്‍ പിങ്ക്‌ ഐ എന്നും ഇതിനെ വിളിക്കുന്നു, കണ്ണിന്റെ പുറത്തെ പാളിയായ കണ്‍ജങ്ക്‌്‌റ്റൈവ എന്ന കോശഭിത്തിയില്‍ വൈറസോ ബാക്ടീരിയയോ മൂലമാണ്‌ ഇത്‌ വരുന്നത്‌. തത്‌ഫലമായി ഈ ഭാഗത്ത്‌ കൂടുതല്‍ രക്തപ്രവാഹം ഉണ്ടാവുകയും അതിനാല്‍ കണ്ണ്‌ ചുവന്ന്‌ കാണപ്പെടുകയും ചെയ്യുന്നു, നാല്‌ ദിവസം മുതല്‍ ഒരാഴ്‌ച വരെ ഇത്‌ നീണ്ടുനില്‍ക്കാം,കൂടുതലായി ബാക്ടീരിയ മൂലമുള്ള ചെങ്കണ്ണാണ്‌ പടര്‍ന്ന്‌ പിടിക്കുക. എങ്കിലും സമീപകാലത്തായി വൈറസ്‌ മൂലമുള്ള ചെങ്കണ്ണും കണ്ടുവരുന്നു.

ബാക്ടീരിയ മൂലമുള്ള ചെങ്കണ്ണ്‌ ആദ്യം ഒരു കണ്ണിനെയും ക്രമേണ അടുത്ത കണ്ണിനെയും ബാധിക്കുന്നു, വൈറസ്‌ മൂലമുള്ള ചെങ്കണ്ണ്‌ ചിലപ്പോള്‍ ഒരു കണ്ണിനെ മാത്രമേ സാധാരണയായി ബാധിക്കാറുള്ളൂ. പീളകെട്ടലും കുറവായിരിക്കും, അതേസമയം കണ്‍ പോളകള്‍ നീരുവന്ന്‌ വീര്‍ത്ത്‌ കണ്ണുകള്‍ ഇടുങ്ങിയതായി മാറും, ഈ അവസ്ഥ കുറച്ച്‌ ദിവസം നീണ്ടു നില്‍ക്കും,

കണ്ണുകള്‍ക്ക്‌ ചൊറിച്ചില്‍, കണ്‍പോളകള്‍ക്ക്‌ തടിപ്പ്‌, കണ്ണിന്‌ ചൂട്‌, ചുവപ്പ്‌ നിറം, പീളകെട്ടല്‍, പ്രകാശം അടിക്കുമ്പോള്‍ അസ്വസ്ഥത, തലവേദന, ചിലര്‍ക്ക്‌ വിട്ടുമാറാത്ത പനി തുടങ്ങിയ ലക്ഷണങ്ങളും കാണാന്‍ കഴിയും,

എല്ലാവരിലും വരാന്‍ സാധ്യതയുള്ള ഈ അ സുഖം നിങ്ങള്‍ക്ക്‌ പിടിപെടാതിരിക്കാന്‍ ഈ അഞ്ച്‌ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതിയാകും. ഇതിന്റെ ആദ്യ പടിയായി സ്വയം ചികിത്സ ഒഴിവാക്കുക, ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മാത്രം മരുന്നുകള്‍ കഴിക്കുക. മൂന്ന്‌ ദിവസത്തില്‍ കൂടുതല്‍ കാഴ്‌ചക്കുറവ്‌ അനുഭവപ്പെട്ടാല്‍ ഉടന്‍ ഡോക്ടറെ കാണുക. ദിവസം എട്ട്‌ ഗ്ലാസ്‌ വെള്ളം കുടിക്കുക, ആഹാരത്തില്‍ കൂടുതല്‍ പച്ചക്കറികള്‍ ഉള്‍പ്പെടുത്തുകയും വേണം. രാത്രി ഉറക്കം ഉറപ്പാക്കുക. ശരീരത്തിനും കണ്ണുനും വിശ്രമം നല്‍കുക,

ചൂട്‌ വെള്ളത്തില്‍ പഞ്ഞിമുക്കി കണ്‍പോളകള്‍ വൃത്തിയാക്കുക. ടിവി, മൊബൈല്‍, കമ്പ്യൂട്ടര്‍ എന്നിവ പൂര്‍ണമായും ഒഴിവാക്കുക. രോഗം വായുവിലൂടെ പകരുന്നതിനാല്‍ രോഗം ബാധിച്ചവരുമായി ഇടപഴകുന്നത്‌ പൂര്‍ണമായും ഒഴിവാക്കുക,

രോഗബാധിതര്‍ ഉപയോഗിച്ച സോപ്പ്‌, തോര്‍ത്ത്‌, സൗന്ദര്യവര്‍ദ്ധക വസ്‌തുക്കള്‍ എന്നിവ മറ്റുള്ളവര്‍ ഉപയോഗി്‌ക്കാതിരിക്കുക, കണ്ണില്‍ തൊട്ടാല്‍ ഉടന്‍ കൈകള്‍ വൃത്തിയാക്കുക. തണുത്ത ശുദ്ധജലം ഉപയോഗിച്ച്‌ ഇടയ്‌ക്കിടെ കണ്ണുകള്‍ കഴുകുക..

(വിവരങ്ങള്‍ക്ക്‌്‌ കടപ്പാട്‌ എത്തനിക്‌ ഹെല്‍ത്ത്‌)

Advertisement