ഷു​ഗർ കുറയുന്നോ? കാരണങ്ങൾ ഇവയാകാം

Advertisement

തിരുവനന്തപുരം: പ്രമേഹ രോ​ഗികളിൽ പലപ്പോഴും ഇടയ്ക്കിടെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി കുറയുന്നത് കാണാറുണ്ട് ഇതിന് പല കാരണങ്ങൾ ഉണ്ടാകാറുണ്ട്. പ്രധാന കാരണം കഴിക്കുന്ന മരുന്നുകൾ ആകാനാണു സാധ്യത.

പ്രമേഹരോഗികൾ കഴിക്കുന്ന ചില മരുന്നുകൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് വല്ലാതെ കുറയാൻ കാരണമാകാറുണ്ട്. ഭക്ഷണത്തിൽ നിയന്ത്രണം വരുത്തുകയോ അതോടൊപ്പം മരുന്നുകൾ കഴിക്കുകയും ചെയ്യുന്നുണ്ടെങ്കിൽ രക്തത്തിലെ പഞ്ചസാരയുടെ അളവു കുറയാൻ സാധ്യതയുണ്ട്. ഭക്ഷണം കഴിക്കാതെ ഗുളികകൾ കഴിക്കുന്നതും അമിതമായി വ്യായാമം ചെയ്യുന്നതുമെല്ലാം രക്തത്തിലെ പഞ്ചസാര ക്രമാതീതമായി കുറയ്ക്കാൻ സാധ്യതയുണ്ട്. കരളിനോ വൃക്കയ്ക്കോ കേടുപാടുകൾ ഉള്ളവരിലും ഹോർമോണുകൾ സംബന്ധിച്ച അസുഖങ്ങൾ കൊണ്ടും പഞ്ചസാരയുടെ അളവ് കുറയാറുണ്ട്.

ഡോക്ടറുമായി ഇക്കാര്യം സംസാരിക്കുകയും മരുന്നുകൾ പരിശോധിച്ച് ഡോക്ടറുടെ അനുമതിയോടെ മാത്രം ഈ മരുന്നുകൾ തുടരുകയും ചെയ്യുക. ചില മരുന്നുകൾക്കൊപ്പം പ്രമേഹത്തിന്റെ മരുന്നുകൾ കഴിക്കുന്നതും രക്തത്തിലെ പഞ്ചസാരയുടെ അളവു കുറയ്ക്കും. അതിനാൽ നിർബന്ധമായും ഇപ്പോൾ കഴിക്കുന്ന എല്ലാ മരുന്നുകളും ഡോക്ടറുമായി സംസാരിച്ചതിനു ശേഷം മാത്രം തുടരുക.

കരളിനോ വൃക്കയ്ക്കോ കേടുപാടുകൾ ഉള്ളവരിലും ഹോർമോണുകൾ സംബന്ധിച്ച അസുഖങ്ങൾ കൊണ്ടും പഞ്ചസാരയുടെ അളവ് കുറയാറുണ്ട്.

Advertisement