ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്തൂ, അർബുദത്തെ അകറ്റൂ

Advertisement

ക്യാൻസറിന്റെ സാധ്യതയെ കൂട്ടാനും കുറയ്ക്കാനും ഭക്ഷണത്തിലെ ചില ഘടകങ്ങൾക്ക് കഴിയുന്നുണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്. അത്തരത്തിൽ ക്യാൻസർ സാധ്യതയെ കുറയ്ക്കാൻ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ചില ഭക്ഷണങ്ങളുണ്ട്.

ബ്രൊക്കോളി ആണ് ആദ്യമായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. ബ്രൊക്കോളിയിലെ ആന്റി ഓക്‌സിഡന്റുകൾക്ക് അർബുദ സാധ്യതയെ പ്രതിരോധിക്കാനും കഴിയും. ബ്രൊക്കോളിയിൽ അടങ്ങിയിട്ടുള്ള സൾഫോറാഫെയ്ന് ആണ് ഇതിന് സഹായിക്കുന്നത്.

കോളിഫ്ലവർ ആണ് രണ്ടാമതായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. വിറ്റാമിനുകളും മറ്റ് ആന്റി ഓക്സിഡന്റുകളും അടങ്ങിയ കോളിഫ്ലവർ കഴിക്കുന്നത് സ്താനാർബുദ്ദം അടക്കമുള്ള ചില ക്യാൻസറുകളുടെ സാധ്യതയെ കുറച്ചേക്കുമെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്.

കാബേജാണ് അടുത്തതായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. കാബേജിലെ സൾഫോറാഫെയ്ന് ആണ് ക്യാൻസർ സാധ്യതയെ കുറയ്ക്കാൻ സഹായിക്കുന്നത്. പച്ച നിറത്തിലുള്ള കാബേജും പർപ്പിൾ കാബേജും ക്യാൻസർ സാധ്യതയെ കുറയ്ക്കാൻ സഹായിക്കും.

തക്കാളിയാണ് നാലാമതായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. ക്യാൻസർ കോശങ്ങളുടെ വളർച്ചയെ തടയാൻ തക്കാളി സഹായിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. ലൈക്കോപ്പീൻ ആണ് തക്കാളിക്ക് ഈ ഗുണങ്ങളേകുന്നത്. അതിനാൽ പതിവായി തക്കാളി കഴിക്കുന്നതും ക്യാൻസർ സാധ്യതയെ കുറച്ചേക്കാം.

ക്യാരറ്റ് ആണ് അവസാനമായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. ക്യാരറ്റിൽ അടങ്ങിയിരിക്കുന്ന ബീറ്റാകരോട്ടിൻ ക്യാൻസർ സാധ്യതയെ പ്രതിരോധിക്കും.

Advertisement