ഇരുമ്പിന്റെ കുറവ് അല്ലെങ്കിൽ അനീമിയ ഇന്ന് ആളുകൾക്കിടയിൽ കണ്ട് വരുന്ന ഒരു സാധാരണ പ്രശ്നമാണ്. ഇരുമ്പിന്റെ കുറവ് രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് കുറയുന്നതിലേക്ക് നയിക്കുന്നു. ക്ഷീണം, ശ്വാസതടസ്സം, നെഞ്ചിലെ വേദന, വിളറിയ ചർമ്മം എന്നിവ ഇരുമ്പിന്റെ അഭാവത്തിന്റെ ചില സാധാരണ ലക്ഷണങ്ങളാണ്.
ഇരുമ്പിന്റെ കുറവ് നികത്താൻ സപ്ലിമെന്റുകളെ ആശ്രയിക്കുന്നതിനു പുറമേ ചില ജ്യൂസുകളും സഹായിച്ചേക്കാം. ഹീമോഗ്ലോബിന്റെ അളവ് വർദ്ധിപ്പിക്കുന്നതിന് ഡയറ്റിൽ ഉൾപ്പെടുത്താം ഈ ജ്യൂസുകൾ…
നെല്ലിക്ക ജ്യൂസ്…
വൈറ്റമിൻ സിയാൽ സമ്പന്നമാണ് നെല്ലിക്ക. നെല്ലിക്ക ജ്യൂസ് ദിവസേന കഴിക്കുന്നത് പ്രതിരോധശേഷി വർദ്ധിപ്പിക്കുക മാത്രമല്ല, ഇരുമ്പ് ആഗിരണം ചെയ്യാൻ സഹായിക്കുകയും അതുവഴി ഹീമോഗ്ലോബിന്റെ രൂപീകരണത്തിന് സഹായിക്കുകയും ചെയ്യുന്നു.
കരിമ്പിൻ ജ്യൂസ്…
കരിമ്പ് ജ്യൂസ് ഒരു മധുരമുള്ള ഭക്ഷണം മാത്രമല്ല, ഇരുമ്പിന്റെയും മറ്റ് അവശ്യ ധാതുക്കളുടെയും നല്ല ഉറവിടം കൂടിയാണ്. അതിന്റെ സ്വാഭാവിക മധുരം ഇരുമ്പിന്റെ അളവ് വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. ഇത് ഹീമോഗ്ലോബിന്റെ അളവ് കൂട്ടുന്നതിന് സഹായിക്കുന്നു.
മാതളം ജ്യൂസ്…
മാതളനാരങ്ങ ജ്യൂസ് രുചികരവും പോഷക സാന്ദ്രവുമാണ്. മാതള പഴത്തിൽ ഇരുമ്പും വിറ്റാമിൻ സിയും അടങ്ങിയിട്ടുണ്ട്. ഇത് ഹീമോഗ്ലോബിൻ ഉൽപാദനത്തെയും ആഗിരണത്തെയും പിന്തുണയ്ക്കുന്നതിന് സഹായിക്കുന്നു.
ബീറ്റ്റൂട്ട് ജ്യൂസ്…
ബീറ്റ്റൂട്ട് ജ്യൂസ് ഇരുമ്പ്, ധാതുക്കൾ, വിറ്റാമിനുകൾ എന്നിവയുടെ ഗുണം കൊണ്ട് നിറഞ്ഞിരിക്കുന്നു. അനീമിയ ഉള്ളവർക്ക് ഈ ജ്യൂസ് വളരെ ഉപയോഗപ്രദമാണ്. ബീറ്റ്റൂട്ടിന്റെ ജ്യൂസ് ഇരുമ്പിന്റെയും വിറ്റാമിൻ സിയുടെയും മികച്ച ഉറവിടമാണ്. ഇത് വിളർച്ച അകറ്റുന്നതിന് സഹായകമായാണ് വിദഗ്ധർ പറയുന്നത്.