ഹൃദയം നന്നാവാൻ കൊളസ്ട്രോൾ നിയന്ത്രിക്കണം

Advertisement

ആരോഗ്യകരമായ ഹൃദയത്തിന് കൊളസ്‌ട്രോൾ നിയന്ത്രിക്കേണ്ടത് പ്രധാനമാണ്. രണ്ട് തരം കൊളസ്‌ട്രോൾ ആണ് ഉള്ളത്. നല്ല കൊളസ്‌ട്രോൾ (ഹൈ ഡെൻസിറ്റി ലിപ്പോ പ്രോട്ടീൻ-എച്ച് ഡിഎൽ), മോശം കൊളസ്‌ട്രോൾ (ലോ ഡെൻസിറ്റി ലിപ്പോ പ്രോട്ടീൻ -എൽഡിഎൽ).

ശരീരത്തിൽ നല്ല കൊളസ്‌ട്രോൾ അഥവ ഹൈ ഡെൻസിറ്റി ലിപ്പോ പ്രോട്ടീൻ (എച്ച്ഡിഎൽ) കൂടിയാൽ പ്രായമായവരിൽ ഓർമ്മക്കുറവ് വരാനുള്ള സാധ്യതയുണ്ടെന്ന് മോനാഷ് സർവകലാശാലയുടെ പുതിയ പഠനത്തിൽ പറയുന്നു. ദി ലാൻസെറ്റ് റീജിണൽ ഹെൽത്ത് വെസ്റ്റേൺ പെസഫിക് ജേണലിൽ പ്രസിദ്ധീകരച്ച പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. ആറ് വർഷം നടത്തിയ പഠനത്തിൽ ഉയർന്ന അളവിൽ എച്ച്ഡിഎൽ ഉള്ള പ്രായമായവരിൽ ഓർമ്മക്കുറവ് ഉണ്ടാവാൻ 47 ശതമാനം സാധ്യതയെന്ന് കണ്ടെത്തി.

18,668 പേരെയാണ് പഠനത്തിനായി തെരഞ്ഞെടുത്തത്. ഇതിൽ 2709 പേർക്ക് ഉയർന്ന അളവിൽ എച്ച്ഡിഎൽ-സി ഉണ്ടായിരുന്നു. പഠനത്തിൽ ഉയർന്ന അളവിൽ എച്ച്ഡിഎൽ ഉണ്ടായിരുന്ന 75 വയസിൽ താഴെയുള്ളവരിൽ 35 പേർക്ക് ഓർമ്മക്കുറവ് റിപ്പോർട്ട് ചെയ്തു. 75 വയസും അതിന് മുകളിലുള്ളവരിലും 101 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. പുരുഷന്മാരിൽ 40 മുതൽ 60 വരെയും സ്ത്രീകളിൽ 50 മുതൽ 60 വരെയുമാണ് എച്ച്ഡിഎൽ വേണ്ടത്.

നല്ല കൊളസ്ട്രോളിന്റെ അളവ് 80 മുകളിൽ പോകുന്നത് ഹൃദായാഘാതത്തിന് വരെ കാണമാകാം. ഓർമ്മക്കുറവിലേക്ക് ഉയർന്ന നല്ല കൊളസ്ട്രോൾ നയിക്കുന്നതിൽ കൂടുതൽ പഠനം ആവശ്യമാണ്. ഹൃദയാരോഗ്യത്തിന് നല്ല കൊളസ്‌ട്രോളിന്റെ ആവശ്യം എത്ര പ്രധാനപ്പെട്ടതാണെന്ന് നമ്മൾക്ക് അറിയാം. എന്നാൽ നല്ല കൊളസ്‌ട്രോൾ തലച്ചോറിന്റെ പ്രവർത്തനത്തെ എത്രത്തോളം ബാധിക്കുമെന്ന് കൂടുതൽ പഠനവിധേയമാക്കണമെന്നും ഗവേഷകർ പറയുന്നു.