ജലദോഷം ഇടവിട്ട് വരുന്നതിന്റെ കാരണങ്ങള്‍ പലതാണ്. കൈ എപ്പോഴും സോപ്പിട്ട് കഴുകാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
ആശുപത്രിയില്‍ പോയി വന്നശേഷമോ, ബാത്ത് റൂമില്‍ പോയ ശേഷം, രോഗ ബാധിതരെ തൊട്ടതിന് ശേഷം, വൃത്തി ഹീനമായ എന്തില്ലെങ്കിലും തൊട്ടതിന് ശേഷം, തുമ്മിയതിന് ശേഷം എന്നിങ്ങനെ ഇങ്ങനെയുള്ള സാഹചര്യങ്ങളില്‍ കൈ കഴുകാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ദുര്‍ബലമായ രോഗ പ്രതിരോധ ശേഷിയുള്ളവര്‍ക്ക് ഇടയ്ക്കിടെ ജലദോഷം വരാം. ചിലപ്പോള്‍ അത് സ്വയംപ്രതിരോധ പ്രശ്നങ്ങള്‍ മൂലവും സംഭവിക്കാം.
പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാനുതകുന്ന ഭക്ഷ്യ വസ്തുക്കളുടെ നിരന്തരമായ ഉപയോഗം മൂലം ഒരു പരിധി വരെ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ സാധിക്കും. അധികമായി വിയര്‍ക്കുക വഴി ശരീരത്തിലെ ജലാംശം കുറയുകയും അത് രോഗ പ്രതിരോധ ശേഷിയെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. ഇത് പലപ്പോഴും രോഗങ്ങള്‍ക്ക് വഴി വയ്ക്കാം. ശരീരത്തിലെ ജലാംശം കുറയാതെ നോക്കുന്നതിലൂടെ രോഗ പ്രതിരോധ ശേഷിയെ നമുക്ക് വര്‍ധിപ്പിക്കാനാകും. ഇന്ന് മിക്കവരും വീട്ടില്‍ വാതിലുകളും ജനലുകളുമെല്ലാം അടച്ചിടാറാണ് പതിവ്. ഇവ അടച്ചിടുമ്പോള്‍ ഒരാള്‍ ചുമയ്ക്കുകയോ തുമ്മുകയോ ചെയ്യുമ്പോള്‍ അതിലൂടെ ബാക്ടീരിയ അന്തരീക്ഷത്തില്‍ വിന്യസിക്കുകയും പുറത്ത് പോകാതെ അവിടെ തന്നെ പരക്കുകയും ചെയ്യുന്നു. വെന്റിലേറ്ററുകള്‍ ഇത് പുറത്ത് പോകാന്‍ ഒരുവിധം സഹായിക്കുമെങ്കിലും ദിവസവും കുറച്ച് നേരം ജനലുകളും വാതിലുകളും തുറന്നിടാന്‍ പ്രത്യേകം ശ്രദ്ധിക്കുക.
ജലാംശം വിയര്‍പ്പിലൂടെ പുറത്ത് പോകാതെ ഒരു പരിധി വരെ സംരക്ഷിക്കുകയും അതുവഴി പ്രതിരോധ ശേഷി വര്‍ധിപ്പിക്കുകയും ചെയ്യുന്നു. കൈയ്യിലൂടെയാണ് ഏറ്റവും കൂടുതല്‍ ബാക്ടീരിയ ശരീരത്തിലെ മറ്റ് ഭാഗങ്ങളിലേക്ക് പടരുന്നത്. അടിക്കടി കൈ കഴുകാന്‍ നമുക്കാര്‍ക്കും സാധിക്കാത്തതിനാല്‍ മുഖത്തില്‍ സ്പര്‍ശിക്കുന്നതിലൂടെ അത് വായയിലേക്കും തുടര്‍ന്ന് മറ്റ് അവയവങ്ങളിലേക്കും എളുപ്പത്തില്‍ പടരാം. അലര്‍ജിയാണ് മറ്റൊരു പ്രശ്നം. പൊടി അലര്‍ജിയുള്ളവര്‍ക്കാണ് ജലദോഷം കൂടുതലായി ഉണ്ടാകുന്നത്. അലര്‍ജി ജലദോഷത്തെ കൂടുതല്‍ മോശമായ സ്ഥിതിയില്‍ ചെന്നെത്തിക്കും. അലര്‍ജിയുള്ള ആളുകളില്‍ ജലദോഷം മാറാതെ നിര്‍ക്കുകയാണെങ്കില്‍ ഡോക്ടറെ കണ്ട് പരിശോധന നടത്തുക.