മൂക്കടപ്പും ജലദോഷവും നമുക്ക് പലപ്പോഴും അനുഭവപ്പെടാറുണ്ട്. ഇത് നമുക്ക് ഏറെ അസ്വസ്ഥതയാണുണ്ടാക്കുന്നത്. ചില എളുപ്പമുള്ള വീട്ടുവൈദ്യങ്ങള്‍ ഉപയോഗിച്ച് ഇതിന് ഒരു പ്രതിവിധി കണ്ടെത്താം.
- മൂക്കിന്റെ ഉള്‍ഭാഗം ഇളം ചൂടുവെള്ളം കൊണ്ട് നനയ്ക്കുക
മൂക്കിലെ കഫം നീക്കം ചെയ്യുന്ന എളുപ്പവും ഫലപ്രദവുമായ വീട്ടുവൈദ്യമാണ് ഇളം ചൂടുവെള്ളം ഉപയോഗിച്ച് മൂക്കിനുള്ളില്‍ ചൂടാക്കുക. ചൂടുവെള്ളത്തില്‍ ഒരു സ്പൂണ്‍ ഉപ്പ് കലര്‍ത്തി ഉപയോഗിക്കുക. - ഇഞ്ചി, തേന്‍ എന്നിവയുടെ ഉപയോഗം
ഇഞ്ചി, തേന്‍ എന്നിവയ്ക്ക് ആന്റി ബാക്ടീരിയല്‍ ഗുണങ്ങളുണ്ട് . ഇഞ്ചി ചെറിയ കഷ്ണങ്ങളാക്കി തേനില്‍ ചേര്‍ത്തു കഴിക്കുക. അതിന്റെ ഫലം ഉടന്‍ തന്നെ കാണാനാകും. - തുളസി ഇലകള്‍
തുളസി ഇലകള്‍ക്ക് ആന്റി ബാക്ടീരിയല്‍, ആന്റിവൈറല്‍ ഗുണങ്ങളുണ്ട്, ഇത് ശ്വസിക്കാനും മൂക്ക് വൃത്തിയാക്കാനും സഹായിക്കുന്നു. തുളസിയിലയുടെ സഹായത്തോടെ ഹെര്‍ബല്‍ ടീ ഉണ്ടാക്കി കുടിക്കുക. - കടുക്
കടുക് ഉണക്കി പൊടിച്ച് കഴിച്ചാല്‍ മൂക്കടപ്പില്‍ നിന്ന് ആശ്വാസം ലഭിക്കും. അല്ലെങ്കില്‍ ഒരു തുണിയില്‍ അല്‍പ്പം കടുക് പൊതിഞ്ഞ് ഉണക്കി മൂക്കിലേക്ക് എടുത്ത് മണക്കാന്‍ ശ്രമിക്കുക. - ചൂടുള്ള ചായ
ഇഞ്ചി, കറുവപ്പട്ട, കുരുമുളക്, ഉപ്പ് എന്നിവ ചേര്‍ത്ത് ചൂടുള്ള ചായ കുടിക്കുന്നത് മൂക്ക് വൃത്തിയാക്കാന്‍ സഹായിക്കുന്നു. - കടുകെണ്ണ
രാത്രി ഉറങ്ങാന്‍ പോകുന്നതിനു മുമ്പ്, കമിഴ്ന്ന് കിടന്ന് ഒന്നോ രണ്ടോ തുള്ളി കടുകെണ്ണ മൂക്കില്‍ ഇടുക. ഇത് മൂക്കടപ്പ് മാറാന്‍ സഹായിക്കുന്നു