കോവിഡ് ഭേദമായി 18 മാസം വരെ ചിലരുടെ ശ്വാസകോശത്തിൽ വൈറസ് സാന്നിധ്യം

Advertisement

കോവിഡ് ഭേദമായി 18 മാസം വരെ ചിലരുടെ ശ്വാസകോശത്തിൽ വൈറസ് സാന്നിധ്യം കണ്ടെത്തിയതായി പഠനം. സാധാരണയതായി കോവിഡ് ബാധിച്ച് ഒന്നോ രണ്ടോ ആഴ്ച കഴിഞ്ഞാൽ ശ്വാസനാളത്തിൽ വൈറസ് സാന്നിധ്യം കാണിക്കാറില്ല.

ഫ്രഞ്ച് ഗവേഷണ സ്ഥാപനമായ ആൾട്ടർനേറ്റീവ് എനർജീസും ആറ്റോമിക് എനർജി കമ്മീഷനുമായി (സിഇഎ) സഹകരിച്ച് ശ്വാസകോശ കോശങ്ങളെക്കുറിച്ച് നടത്തിയ പഠന റിപ്പോർട്ടാണ് പുറത്തുവന്നത്. നേച്ചർ ഇമ്മ്യൂണോളജി ജേണലിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ കോവിഡിന് ശേഷവും 18 മാസം വരെ ചില വ്യക്തികളുടെ ശ്വാസകോശത്തിൽ സാർസ് കോവ്2 വൈറസ് സാന്നിധ്യം കണ്ടെത്തിയതായി പറയുന്നു. രോഗപ്രതിരോധ ശേഷിയുടെ കുറവിനെ തുടർന്നാണ് ഇതെന്നും റിപ്പോർട്ട് പറയുന്നു.

അണുബാധക്ക് ശേഷം ചില വൈറസുകൾ വൈറൽ റിസർവോയറുകളിൽ ശരീരത്തിൽ സൂക്ഷ്മമായും കണ്ടെത്താനാകാത്ത വിധത്തിലും നിലനിൽക്കുന്നതായും ഗവേഷകർ പറഞ്ഞു. ചില രോഗപ്രതിരോധ കോശങ്ങളിൽ ഒളിഞ്ഞിരിക്കുന്നതും എപ്പോൾ വേണമെങ്കിലും വീണ്ടും സജീവമാകാവുന്നതുമായ എച്ച്‌ഐവിയുടെ അവസ്ഥ ഇതിന് സമാനമാണ്. കോവിഡിന് കാരണമാകുന്ന സാർസ് കോവ്2 വൈറസിന്റെ കാര്യത്തിലും ഇങ്ങനെ സംഭവിക്കാം ഗവേഷകർ പറഞ്ഞു.

Advertisement