അറിയുമോ തേൻ നെല്ലിക്കയുടെ ​ഗുണങ്ങൾ?

Advertisement

രുചിയിൽ മാത്രമല്ല ധാരാളം ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് തേൻ നെല്ലിക്ക. തേൻ നെല്ലിക്ക കരളിന് വളരെയധികം ഗുണം ചെയ്യും.

മഞ്ഞപ്പിത്തം പോലുള്ള രോഗങ്ങൾ വരുന്നത് തടയാനും തേൻ നെല്ലിക്ക നല്ലതാണ്. ബൈൽ പിഗ്മെന്റ് നീക്കുകയും വിഷാംശം കളയുകയും ചെയ്യും എന്നതാണ് ഇതിന് കാരണം. കൂടാതെ, ചെറുപ്പം നിലനിർത്താൻ ഏറെ നല്ലതാണ് തേൻ നെല്ലിക്ക. മുഖത്ത് ചുളിവുകൾ വരുന്നത് തടയുകയും ശരീരത്തിന് ഊർജ്ജം നൽകുകയും ചെയ്യുന്നു. ആസ്മ പോലുള്ള രോഗങ്ങൾ തടയാൻ ഇത് ഏറെ ഗുണകരമാണ്. ആന്റി ഓക്‌സിഡന്റുകൾ അടങ്ങിയതു തന്നെയാണ് ഇതിനു കാരണം. ഇത് ലംഗ്‌സിൽ നിന്നും ഫ്രീ റാഡിക്കലുകൾ നീക്കം ചെയ്യുകയും ചെയ്യുന്നു.

ജലദോഷം, ചുമ, തൊണ്ടയിലെ അണുബാധ എന്നിവ അകറ്റുന്നതിന് തേൻ നെല്ലിക്ക സഹായകമാണ്. ദഹനപ്രശ്‌നങ്ങൾക്കുള്ള നല്ലൊരു പ്രതിവിധിയാണ് തേനിലിട്ട നെല്ലിക്ക. മലബന്ധം, പൈൽസ് തുടങ്ങിയ പ്രശ്‌നങ്ങൾക്കുള്ള നല്ലൊരു ഒറ്റമൂലിയാണ് തേൻ നെല്ലിക്ക. വിശപ്പു വർദ്ധിപ്പിയ്ക്കാനും തേൻ നെല്ലിക്ക സഹായിക്കുന്നു. ശരീരത്തിലെ വിഷാംശം നീക്കുന്നതിനുള്ള ഏറ്റവും നല്ല ഉപാധിയാണ് വെറും വയറ്റിൽ തേൻ നെല്ലിക്ക കഴിയ്ക്കുന്നത്. ഇതുവഴി തടി കൂടുക, ഹൃദയ രോഗങ്ങൾ തുടങ്ങിയ പ്രശ്നങ്ങൾ ഒഴിവാക്കാനാകും.

Advertisement